Monday, March 16

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ചു, രക്ഷിതാക്കൾക്കെതിരെ കേസ് എടുത്തു

തിരൂരങ്ങാടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ച കേസിൽ 4 വിദ്യാർഥികളെ തിരൂരങ്ങാടി പോലീസ് പിടികൂടി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് എതിരെയും ആർ സി ഉടമകൾക്കെതിരെയും കേസ് എടുത്തതായി തിരൂരങ്ങാടി പോലീസ് പറഞ്ഞു. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ ഇരു ചക്ര വാഹനവുമായി വരുന്നത് വർധിച്ചിരിക്കുകയാണ്. മത്സര ഓട്ടം നടത്തുന്നതും പതിവാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതേ തുടർന്നാണ് പോലീസ് പരിശോധന കര്ശനമാക്കിയത്.

error: Content is protected !!