തിരൂരങ്ങാടി ഗവ. സ്കൂളിൽ ഓപ്പൺ സ്കൂൾ ഓഫീസ് തീയിട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

അധ്യാപികയുടെ മേശയിൽ വൈറ്റനേർ ഉപയോഗിച്ചു എഴുതിയ നിലയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കോൾ കേരള ഓഫീസ് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ചയാണ് സയൻസ് സ്റ്റാഫ് റൂമും ലൈബ്രറിയും പ്രവർത്തിക്കുന്ന മുറി കുത്തിതുറക്കുകയും അസാപ് ഓഫീസ് കുത്തിതുറക്കാൻ ശ്രമിക്കുകയും ചെയ്തത്.
വെള്ളിയാഴ്‌ച രാവിലെ 8 ന് സ്‌കൂളിലെത്തിയ കുട്ടികളും സെക്യൂരിറ്റി ജീവനക്കാരനുമാണ് തീ പിടിത്തം കണ്ടത്. ഒന്നാം നിലയിലുള്ള സ്‌കോൾ കേരള ഓഫീസിന്റെ പുറത്തേക്ക് പുക വരുന്ന നിലയിലായിരുന്നു. ഇവിടത്തെ ലാപ്ടോപ്പ്, കസേര, സ്‌കോൾ കേരള വിദ്യാർഥികളുടെയും സാക്ഷരത തുല്യത പഠിതാക്കളുടെയും വിവിധ സർട്ടിഫിക്കറ്റുകളും രേഖകളും കത്തിച്ചിട്ടുണ്ട്. സെർട്ടിഫിക്കറ്റുകൾ കീറി നിലത്ത് വിതറിയിട്ടുണ്ട്. ഇവ കത്തിക്കാൻ ഉപയോഗിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇവിടെ ഉപയോഗിക്കുന്ന ലാപ്ടോപ്പ് പൂർണമായും കത്തി നശിച്ചിട്ടുണ്ടെങ്കിലും ഇവിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്തിലേറെ ലാപ്‌ടോപ്പുകൾ സുരക്ഷിതമായുണ്ട്. അതിനാൽ മോഷണമല്ല കത്തിച്ചവരുടെ ഉദ്യേശം എന്നാണ് മനസ്സിലാകുന്നത്. ഈ നിലയിൽ തന്നെയുള്ള അസാപ് ഓഫീസും കുത്തിതുറക്കാൻ ശ്രമിച്ചിട്ടുണ്ട്. ജാവലിൻ സ്റ്റിക്ക് ഉപയോഗിച്ചു വാതിലിന് ദ്വാരം ഉണ്ടായിട്ടുണ്ട്. ഒരു പൂട്ട് പൊളിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കെട്ടിടതിലുള്ള സയൻസ് സ്റ്റാഫ് മുറി, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്ന മുറി കുത്തിതുറന്നിട്ടുണ്ട്. ഇവിടെ അധ്യാപികയുടെ മേശ വലിപ്പിൽ നിന്ന് വൈറ്റ്നേർ എടുത്ത് മേശ യിൽ എഴുതിയിട്ടുമുണ്ട്. അശ്ലീല വെബ്‌സൈറ്റിന്റെ പേര് ആണൊ എഴുതിയതെന്ന്സംശയമുണ്ട്. അദ്ധ്യാപകർ ക്ലാസ് എടുക്കാൻ ഉപയോഗിക്കുന്ന മൈക്ക് തകർത്തിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവർ ആണൊന്ന് സംശയമുണ്ട്.
തിരൂരങ്ങാടി പോലീസ്, വിരലടയാള വിദഗ്ധൻ പി ആർ സതീഷ് ചന്ദ്രൻ, ഫോറൻസിക് വിദഗ്ദ്ധ സൈനബ എളയേടത്ത്, സി ഐ സന്ദീപ് കുമാർ എന്നിവർ സ്ഥലത്തെത്തി.

https://youtu.be/KvwNypvqmyM

വീഡിയോ

error: Content is protected !!