കരിപ്പൂരിൽ വലിയ വിമാനങൾ ഇല്ലാതെ ഹജ്ജ് എംബാർക്കേഷൻ ലഭിക്കില്ല: കേന്ദ്ര ഹജ്ജ് സെക്രട്ടറി

ഡൽഹി:വലിയ വിമനങ്ങൾ സർവ്വീസ് പുനസ്ഥാപിക്കാതെ കരിപ്പൂരിൽ ഈ പ്രാവശ്യവും ഹജ്ജ് എംബാർക്കേഷൻ പോയിന്റെ അസാധ്യമാണെന്ന് കേന്ദ്ര ഹജ്ജ്-ന്യൂനപക്ഷ കാര്യ മന്ത്രാലയ അസിസ്റ്റന്റെ് സെക്രട്ടറി നിജ്റ ഫാത്തിമ ഹുസൈൻ പറഞു. കരിപ്പൂരിൽ എല്ലാ സ൱കര്യങളുമുള്ള ഹജ്ജ് ഹ൱സ് ഉൾപ്പെടെയുള്ള സ൱കര്യങൾ ഉണ്ടായിട്ടും കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികരുള്ള മലബാറിലെ ഹജ്ജ് യാത്രികർക്ക് സ൱കര്യപ്രദമായി കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലപ്മെന്റെ് ഫോറം (എം.ഡി. എഫ്) ഭാരവാഹികൾ നടത്തിയ കൂടികാഴ്ചയിലാണ് അവർ ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ

https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8
ഈ ആവശ്യം ഉന്നയിച്ച് കഴിഞ ദിവസം എം.ഡി. എഫ് ആഭ്യമുഖ്യത്ത്യൽ പാർലിമെന്റെ് മാർച്ചും സംഘടിപ്പിച്ചിരുന്നു.
കൂടിക്കാഴ്ചയിൽ മലബാർ ഡവലപ്മെന്റെ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി, ട്രഷറർ സന്തോഷ് കുറ്റ്യാടി, വൈസ്പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങപാറ, സെക്രെട്ടറി പ്രഥ്യരാജ് നാറാത്ത്,സെൻട്രൽ കമ്മിറ്റി മെംബർ അബ്ദുൽ ജബ്ബാർ നരിക്കുനി എന്നിവർ പങ്കെടുത്തു.

error: Content is protected !!