National

കുവൈത്ത് ദുരന്തം ; മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം, ആരോഗ്യ മന്ത്രി കുവൈത്തിലേക്ക് ; മരണമടഞ്ഞമരുടെ കുടുംബത്തിന് സഹായ ഹസ്തവുമായി യൂസുഫലിയും രവിപിള്ളയും
Kerala, National, Other

കുവൈത്ത് ദുരന്തം ; മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം, ആരോഗ്യ മന്ത്രി കുവൈത്തിലേക്ക് ; മരണമടഞ്ഞമരുടെ കുടുംബത്തിന് സഹായ ഹസ്തവുമായി യൂസുഫലിയും രവിപിള്ളയും

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ പോകുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്...
National

കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടുത്തം ; മരിച്ച 49 പേരില്‍ 11 പേര്‍ മലയാളികള്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കുവൈത്ത് : കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 49 പേരില്‍ 11 പേര്‍ മലയാളികള്‍ എന്ന് സ്ഥിരീകരിച്ചു. മരിച്ചവരില്‍ 21 പേര്‍ ഇന്ത്യക്കാരാണ്. കൂടാതെ ചികിത്സയില്‍ കഴിയുന്നതിലധികവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗെഫിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 195 പേര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. 49 പേരില്‍ 21 പേരുടെ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. ഇതില്‍ 11 പേര്‍ മലയാളികളാണ്. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ്, സ്റ്റീഫന്‍ എബ്രഹാം, അനില്‍ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികള്‍. പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ്...
National

മക്കയില്‍ ലിഫ്റ്റ് അപകടം ; ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ട് ഹാജിമാര്‍ മരണപ്പെട്ടു

മക്ക: മക്കയിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ട് ഹാജിമാര്‍ മരിച്ചു. അസീസിയയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് കുഴിയില്‍ വീണ് ബീഹാര്‍ സ്വദേശികളാണ് മരണപ്പെട്ടത്. മുഹമ്മദ് സിദ്ദീഖ് (73) അബ്ദുല്ലത്തീഫ്( 70) എന്നിവരാണ് മരിച്ചത്. ബില്‍ഡിംഗ് നമ്പര്‍ 145 ലാണ് അപകടമുണ്ടായത്. ലിഫ്റ്റില്‍ കയറുന്നതിനു വേണ്ടി വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ലിഫ്റ്റിന് പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മക്കയില്‍ സമാനമായ അപകടം ഉണ്ടായിരുന്നു. അന്ന് കോഴിക്കോട് സ്വദേശിയായ തീര്‍ത്ഥാടകനായിരുന്നു മരണപ്പെട്ടത്. ...
Kerala, National

സ്വര്‍ണം കടത്തുന്നതിനിടെ ശശി തരൂരിന്റെ പിഎ അറസ്റ്റില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം. വിദേശ യാത്രയില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനിടെയാണ് തരൂരിന്റെ പിഎ ശിവകുമാര്‍ പിടിയിലായത്. പി എ അടക്കം രണ്ട് പേരെയാണ് പിടികൂടിയത്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം അറസ്റ്റ് ഞെട്ടിച്ചതായി ശശി തരൂര്‍ പ്രതികരിച്ചു. തന്റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. നിലവില്‍ തന്റെയൊപ്പം പാര്‍ട്ട്-ടൈം ആയി ജോലിചെയ്യുന്നതായും തരൂര്‍ ട്വീറ്റിലൂടെ അറിയിച്ചു വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്....
National

രാജ്യത്ത് പൗരത്വഭേദഗതി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍ ; 14 പേര്‍ക്ക് പൗരത്വം നല്‍കി

ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം നല്‍കിയത്. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം. പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷിക്കുക വഴി സിഎഎ പ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഭിനന്ദിച്ചു. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മ...
National

ഗുജറാത്തില്‍ വോട്ടെടുപ്പിന് മുമ്പേ ജയിച്ച് ബിജെപി സ്ഥാനാര്‍ഥി

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ സീറ്റില്‍ വോട്ടെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നാമനിര്‍ദേശ പത്രികയില്‍ നിലേഷിനെ നിര്‍ദേശിച്ച മൂന്നു പേരും പിന്മാറിയതാണ് പത്രിക തള്ളാന്‍ കാരണം. മുകേഷ് ദലാലിനെ എംപിയായി അംഗീകരിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് സൂറത്ത് ജില്ലാ കലക്ടര്‍ കൈമാറി. ...
National

ട്രെയിനില്‍ നിന്ന് 4 കോടി രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ പിടിയില്‍ ; പണം കൊണ്ടു പോയത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശ പ്രകാരമെന്ന് സൂചന

തമിഴ്‌നാട്: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ പിടിയില്‍. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടിച്ചത്. ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് ഇന്നലെ രാത്രിയില്‍ ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. ...
National, Politics

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതം: അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ

തവനൂർ: കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദ് ചെയ്തു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പൊന്നാനി എൻഡിഎ സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. നരേന്ദ്രമോദി സർക്കാർ സ്കോളർഷിപ്പ് റദ്ദാക്കുകയല്ല മറിച്ച് ഒരു കോടി സ്കോളർഷിപ്പ് ഉണ്ടായിരുന്നത് അഞ്ചു കോടിയാക്കി ഉയർത്തിയെന്നും സ്ഥാനാർത്ഥി പറഞ്ഞു. 15 ഇന സ്കോളർഷിപ്പുകളാണ് ന്യൂനപക്ഷ വിഭാഗത്തിനായി കേന്ദ്ര സർക്കാർ നിലവിൽ നൽകി വരുന്നത്. ന്യൂനപക്ഷ വിഭാഗത്തിലേ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് മോദി സർക്കാരിന്റെ പദ്ധതികൾ. മോദി സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. മുൻകാലങ്ങളിൽ അനർഹരുടെ പേരുകളിൽ ഇത്തരം സ്കോളർഷിപ്പുകൾ തട്ടിയെടുക്കുന്നത് പതിവായിരുന്നു. എന്നാൽ മോദി സർക്കാർ ഇത്തരം പ്രവണതകൾക്ക് അന്ത്യം കുറിച്ചു. സർക്കാർ ആനുകുല്യങ്ങൾ കൃത്യമായി അർഹരായവരുടെ കൈകളിലേക്ക് തന്നെ എത്തുകയ...
National

ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം അറസ്റ്റ്, ശക്കമായി സമര്‍ദ്ദം, തന്നെ സമീപിച്ചത് സുഹൃത്ത് വഴി ; വെളിപ്പെടുത്തി ദില്ലി മന്ത്രി അതിഷി

ദില്ലി: ബിജെപിയില്‍ ചേരാന്‍ ശക്തമായ സമ്മര്‍ദമുണ്ടെന്ന് വെളിപ്പെടുത്തി എഎപി നേതാവും ദില്ലി മന്ത്രിയുമായ അതിഷിമര്‍ലെനെ. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം താന്‍ അറസ്റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അതിഷി വെളിപ്പെടുത്തി. സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുര്‍ഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും. തന്റെ വീട്ടില്‍ റെയ്ഡ് നടത്തുമെന്നും അവര്‍ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നാല്‍ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞു.ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി. അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചതെന്നും അതിഷി വെളിപ്പെടുത്തി. തന്നെയും സൗരവ് ഭരദ്വാജ്, ദുര്‍ഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും അതിഷി പറഞ്ഞു. അരവിന്ദ് കേജ്‌ര...
National

പൗരത്വ ദേദഗതി നിയമത്തിന് സ്റ്റേ ഇല്ല, കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം

ദില്ലി: പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നല്‍കി. ഹര്‍ജികള്‍ ഏപ്രില്‍ 9ന് വീണ്ടും വാദം കേള്‍ക്കും. പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുന്‍ വിധിയോടുള്ള ഹര്‍ജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ സറ്റേ വേണമെന്നും സ്റ്റേ നല്‍കിയ ശേഷം വിശദമായ വാദം ഏപ്രിലില്‍ കേട്ടുകുടെ എന്നും ലീഗിനായി കപില്‍ സിബല്‍ വാദിച്ചു. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന നടപടിയെന്നും, സ്റ്റേ നല്‍കിയാല്‍, ആ സാഹചര്യത്തില്...
National

രാജ്യത്ത് 96.8 കോടി വോട്ടര്‍മാര്‍, 10.5 ലക്ഷം പോളിംഗ് ബൂത്തുകള്‍, 85 വയസിന് മുകളിലുള്ളവര്‍ക്കും വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം

96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്. 1.82 കോടി പുതിയ വോട്ടര്‍മാര്‍ ഇക്കുറി തെരഞ്ഞെടുപ്പിന്റെ ഭാഗമാകും. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിതാ വോട്ടര്‍മാരും 48,000 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഇക്കുറി ജനവിധി രേഖപ്പെടുത്തും. യുവ വോട്ടര്‍മാര്‍ 19.74 കോടി പേരാണ്. കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരും പത്ത് ലക്ഷം വോട്ടിങ് സ്റ്റേഷനുകളും സജ്ജമാക്കും. 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കും. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടര്‍ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. കൈവെസി ആപ...
Kerala, National, Other

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു, തെരഞ്ഞെടുപ്പ് നടക്കുക 7 ഘട്ടങ്ങളിലായി

ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി ക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. . ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. 96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്. 1.82 കോടി പുതിയ വോട്ടര്‍മാര്‍ ഇക്കുറി തെരഞ്ഞെടുപ്പിന്റെ ഭാഗമാകും. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിതാ വോട്ടര്‍മാരും ഇക്കുറി ജനവിധി രേഖപ്പെടുത്തും. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരും പത്ത് ലക്ഷം വോട്ടിങ് സ്റ്...
National

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏഴോ എട്ടോ ഘട്ടങ്ങളായാവും തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമീഷന്‍ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാന്‍ സാധ്യതയുണ്ട്. 543 ലോക്‌സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാര...
National, Other

സഹായം അഭ്യര്‍ത്ഥിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; കര്‍ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

ബെംഗളൂരു : സഹായം അഭ്യര്‍ത്ഥിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്‌സോ കേസ്. ബെംഗളൂരു സദാശിവനഗര്‍ പൊലീസാണ് കേസെടുത്തത്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിലാണ് മുതിര്‍ന്ന ബിജെപി നേതാവിനെതിരെ കേസെടുത്തത്. അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. സഹായം തേടി മുന്‍ മുഖ്യമന്ത്രിയെ കാണാന്‍ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. ഇവരെ കണ്ട ശേഷം, മുതിര്‍ന്ന ബിജെപി നേതാവ് പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയെത്തിയ പെണ്‍കുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞു. യെദ്യൂരപ്പയ്‌ക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കര്‍ണാടക ആഭ്യ...
National, Other

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി : പാര്‍ട്ടി ദേശീയ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ കാണ്‍പുരില്‍നിന്നുള്ള മുന്‍ എംഎല്‍എ കൂടിയായ അജയ് കപൂറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നതിനിടെയാണ് പാര്‍ട്ടി വിട്ടത്. മൂന്ന് തവണ എംഎല്‍എയായ അജയ് കപൂര്‍ കാണ്‍പൂരിലെ വലിയ നേതാക്കളില്‍ ഒരാളാണ്. ബിഹാറിന്റെ ചുമതലയും പാര്‍ട്ടി ഇദ്ദേഹത്തിന് നല്‍കിയിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 56 കാരനായ അജയ് കപൂര്‍ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 2022ലെ നിയമസഭാ തെര...
National

അനധികൃതമായി 13000ത്തോളം മദ്‌റസകള്‍, എല്ലാം അടച്ചുപൂട്ടണമെന്ന് റിപ്പോര്‍ട്ട്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ അനധികൃതമായി 13000ത്തോളം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയെല്ലാം അടച്ചുപൂട്ടണമെന്നും ഉത്തര്‍പ്രദേശിലെ അനധികൃത മദ്‌റസകള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന മഹാരാജഗഞ്ച്, ശ്രാവഷ്ടി, ബഹ്‌റെയ്ച്ച് എന്നിവിടങ്ങളിലാണ് കൂടുതല്‍ അനധികൃത മദ്‌റസകളും പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ മദ്‌റസകള്‍ക്കെതിരെ മദ്‌റസാ ബോര്‍ഡ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്‌ഐടി പറഞ്ഞു. ഇത്രയും മദ്‌റസകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയുടെ അക്കൗണ്ടുകള്‍ സുതാര്യമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും എസ്‌ഐടി വ്യക്തമാക്കി. ...
National, Other

ലോക്‌സഭ തെരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും സീറ്റ് ധാരണയിലെത്തി

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തി. സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് രണ്ട് സീറ്റുകള്‍ വീതം നല്‍കാനാണ് ധാരണയായിരിക്കുന്നത്. മത്സരിക്കുന്ന സീറ്റുകള്‍ ഏതെന്ന് പിന്നീട് തീരുമാനിക്കാനാണ് ധാരണ. വ്യാഴാഴ്ച രാവിലെ ഡിഎംകെ ആസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. 2019ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെ - ഇടത് സഖ്യം മത്സരിച്ച നാല് സീറ്റിലും സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. കോയമ്പത്തൂരും മധുരയുമാണ് സിപിഎമ്മിന്റെ് സിറ്റിങ് സീറ്റ്. തിരുപ്പുരിലും നാഗപട്ടണത്തുമാണ് സിപിഐ മത്സരിച്ചത്. അതേസീറ്റുകള്‍ തന്നെ ഇത്തവണയും ഇടത് പാര്‍ട്ടികള്‍ക്ക് ലഭിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മു...
National

പൊന്നാനിയിൽ14.23 ലക്ഷം വോട്ടർമാർ, മലപ്പുറത്ത് 14.30 ലക്ഷവും

പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ 1423250 വോട്ടർമാർ. മലപ്പുറത്ത് 1430627 വോട്ടര്മാരുമാണ് ഉള്ളത്. കൊണ്ടോട്ടിയിൽ 207386, ഏറനാട് 178148, നിലമ്പുർ 219729, വണ്ടൂർ 224288, മഞ്ചേരി 206607, പെരിന്തൽമണ്ണ 211797, മങ്കട 212337, മലപ്പുറം 214352, വേങ്ങര 185340, വള്ളിക്കുന്ന് 199843, തിരൂരങ്ങാടി 198292, താനൂർ 192138, തിരൂർ 226236, കോട്ടക്കൽ 215497, തവനൂർ 198575, പൊന്നാനി 200634 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം. ...
Kerala, National, Other

നാളെ ഭാരത് ബന്ദ് ; പ്രധാന നഗരങ്ങളില്‍ റോഡ് തടയും

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് കര്‍ഷക-തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ് വെള്ളിയാഴ്ച. നാളെ രാവിലെ 6 മുതല്‍ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ ബന്ദ് ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം മാത്രമേ ഉണ്ടാകൂ. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാര്‍ അറിയിച്ചു. ബന്ദിന്റെ പേരില്‍ വെള്ളിയാഴ്ച കേരളത്തില്‍ കടകമ്പോളങ്ങള്‍ അടക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് വ്യക്തമാക്കി. ...
National, Other

വോട്ട് ബാങ്ക് നിറയ്ക്കാന്‍ ഭാരതരത്‌നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു ; സീതാറാം യെച്ചൂരി

ഡല്‍ഹി : വോട്ട് ബാങ്ക് നിറയ്ക്കാന്‍ ഭാരതരത്‌നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍പ്പൂരി താക്കൂറിന് ഭാരതരത്‌ന നല്‍കിയപ്പോള്‍ നിതീഷ് കുമാര്‍ ബിജെപിയിലെത്തി. ചരണ്‍ സിങ്ങിന് പുരസ്‌കാരം നല്‍കി കൊച്ചുമകന്‍ ജയന്ത് സിങ്ങിന്റെ ആര്‍എല്‍ഡിയെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കാളികളായ കര്‍ഷകരെ സന്തോഷിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് എം എസ് സ്വാമിനാഥന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വവാദം ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പദ്ധതി മാത്രമാണ്. അതുകൊണ്ട്, അയോധ്യാ ക്ഷേത്രപ്രതിഷ്ഠ രാജ്യത്തിന് നാഴികക്കല്ലല്ല, അതിനുമുമ്പും പിമ്പുമുള്ള ഇന്ത്യ സമാനവുമാണ്. കുറ്റം തെളിയുന്നതുവരെ നിരപരാധിയായി തുടരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും, ഇപ്പോഴത് നിരപരാധിയാണെന്ന് തെളിയിക്കും വരെ കുറ്റക്കാരന...
National, Other

സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ; 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

ബംഗളൂരു: സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. കര്‍ണാടകയിലെ ഗഡാഗ് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. എംബിബിഎസ് പൂര്‍ത്തിയാക്കി ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹൗസ് സര്‍ജന്‍സി ചെയ്ത് വരികയായിരുന്ന 38 വിദ്യാര്‍ത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്. ആശുപത്രി പരിസരത്ത് വെച്ച് വിദ്യാര്‍ത്ഥികള്‍ ഷൂട്ട് ചെയ്ത ഇന്‍സ്റ്റഗ്രാം റീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇക്കാര്യം ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ...
National

ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വ്യാജ മെഡിക്കല്‍ രേഖകള്‍ നല്‍കി ; ഭാര്യക്ക് 5 വര്‍ഷം തടവ്

ചെന്നൈ: ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെതിരെ വ്യാജ മെഡിക്കല്‍ രേഖകള്‍ ചമച്ച ഭാര്യയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. കേസിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഹൈക്കോടതി റെക്കോര്‍ഡ് ചെയ്തപ്പോഴാണ് സത്യാവസ്ഥ കോടതിയ്ക്ക് ബോധ്യപ്പെട്ടത്. കുട്ടിയുടെ അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവും 6000 രൂപ പിഴയും പ്രത്യേക പോക്സോ കോടതി വിധിച്ചു. പോക്സോ കോടതി ജഡ്ജിയായ എം. രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്. ആറ് വര്‍ഷം മുമ്പാണ് മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ഇവര്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. 2019 ആഗസ്റ്റ് 20ന് ഭര്‍ത്താവിനെതിരെയുള്ള കേസ് മദ്രാസ് കോടതി തള്ളിയിരുന്നു. ശേഷം പരാതി നല്‍കിയ സ്ത്രീയ്ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പോക്സോ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇവര്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാലമായിരുന്...
Kerala, National

ഇത് സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടി ; കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി. കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്തര്‍മന്തറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. പ്രതിഷേധം ഉച്ചവരെ തുടരും. എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നല്‍കിയിട്ടുണ്ട്. സം...
National, Other

ഊട്ടിയില്‍ നവീകരണത്തിനിടെ കെട്ടിടം തകര്‍ന്ന് വീണ് ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഊട്ടി : ഊട്ടിക്ക് സമീപം ലവ് ഡെയില്‍ ഗാന്ധി നഗറില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഒരു ഭാഗം തകര്‍ന്നു വീണ് ഏഴ് സ്ത്രീ തൊഴിലാളികള്‍ മരിച്ചു. 4 തൊഴിലാളികള്‍ ഗുരുതര പരുക്കോടെ ചികിത്സയിലാണ്. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍ പെട്ടത്. ഷക്കീല (30), സംഗീത(35), ഭാഗ്യം (36), ഉമ(35), മുത്തു ലക്ഷ്മി (36), രാധ (38)എന്നിവരാണ് മരിച്ചത്. ഒരാളുടെ പേര് വ്യക്തമല്ല. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നുവീണതാണ് അപകടത്തിനു കാരണമായത്. താഴെ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ പെടുകയായിരുന്നു. 15 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. എഴു പേര് രക്ഷപ്പെട്ടു. ...
Breaking news, National, Other

പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം; 6 പേര്‍ മരിച്ചു, 59 പേര്‍ക്ക് പരിക്ക്, നിരവധി വീടുകള്‍ കത്തി നശിച്ചു

ഭോപ്പാല്‍: പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍സ്‌ഫോടനം. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ പടക്കനിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ കത്തി നശിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതര്‍. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിവരങ്ങള്‍ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തു. ...
National, Other

കാശിയും മഥുരയും കൂടെ വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങളുടെ അവകാശ വാദം ഉന്നയിക്കില്ല ; ഗോവിന്ദ് ദേവ് ഗിരി മഹാരാജ്

പൂനെ: കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. പുനെയില്‍ തന്റെ 75-ാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന ആത്മീയ പരിപാടികളുടെ ഭാഗമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെയും ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ 3,500 ഓളം ക്ഷേത്രങ്ങള്‍ വൈദേശിക അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി സ്വതന്ത്രമായാല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ സമാധാനപരമായി ഒരു പരിഹാരം കണ്ടെത്താന്‍ നമുക്ക് സാധിച്ചു. കാശി, മധുര ക്ഷേത്ര വിഷയങ്ങളും സമാധാനപരമായി പരിഹരിക്കാനാവുമെ...
National

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് ഭാരത രത്‌ന

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിവരം പങ്കുവച്ചത്. അദ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രി അറിയിച്ചു. 96ാം വയസ്സിലാണ് പരോമന്നത സിവിലിയന്‍ ബഹുമതി അദ്വാനിയെ തേടിയെത്തുന്നത്. ഇന്ത്യയുടെ വികസനത്തിന് അദ്വാനി നല്‍കിയ സംഭാവനകള്‍ വലുതാണ്. താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്വാനിയെന്നും പ്രധാനമന്ത്രി കുറിച്ചു. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അദ്വാനി സേവനം ചെയ്തിട്ടുണ്ട്. ...
National

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കള്‍ 18 കാരിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി ; 19, 21 കാരന്മാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കള്‍ മയക്കുമരുന്ന് നല്‍കി 18 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 19 ഉം 21 ഉം വയസുള്ള രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് രണ്ട് യുവാക്കളെ ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഉച്ചക്ക് ഒരു മണിയോടെ യുവാക്കള്‍ 18 കാരിയെ വിളിച്ച് വരുത്തി മദന്‍ഗിറിലെ ഒരു ട്രാഫിക് സിഗ്‌നലിന് സമീപത്തുവെച്ച് കണ്ടു മുട്ടുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കയാറാന്‍ യുവതിയെ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ലെന്ന് കണ്ടതോടെ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. ശേഷം യുവതി സ്‌കൂട്ടറില്‍ കയറി. മാളവ്യ നഗറിലെത്തിയ ശേഷം അവിടെ നിന്ന് മൂവരും ഭക്ഷണം കഴിച്ചതില്‍ തനിക്ക് തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും അത് കഴിച്ച് കഴിഞ്ഞയുടന്‍...
National, Other

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി ; ഒരാഴ്ചക്കകം പൂജ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്, സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം

ദില്ലി: ഗ്യാന്‍വാപി മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താന്‍ അനുമതി നല്‍കി വാരാണസി ജില്ലാകോടതി. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളില്‍ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിര്‍ദേശിച്ചു. ...
National, Other

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കേസ് നല്‍കി ; എട്ട് വര്‍ഷത്തിന് ശേഷം കള്ളക്കേസെന്ന് കണ്ടെത്തി യുവാവിനെ കുറ്റവിമുക്തനാക്കി

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വ്യാജ പോക്‌സോ കേസില്‍ കുടുക്കിയ യുവാവിനെ എട്ട് വര്‍ഷത്തിന് ശേഷം കുറ്റ വിമുക്തനാക്കി കോടതി. പ്രതിയുമായി തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും അതില്ലാതാക്കാന്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കേസ് നല്‍കിയതെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് താനെ പ്രത്യേക കോടതി പ്രതിയെ വിട്ടയച്ചത്. ജഡ്ജിയായ ഡി എസ് ദേശ്മുഖാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. പെണ്‍കുട്ടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നു കോടതിയ്ക്ക് ബോധ്യമായെന്നും പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി പറഞ്ഞു. 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രതി 45 ദിവസത്തോളം ശല്യം ചെയ്‌തെന്നാണ് വാദിഭാഗം കോടതിയില്‍ പറഞ്ഞത്. 2016 ഒക്ടോബര്‍ 14 ന് രാവിലെ 11.45 ഓടെ വഴിയില്‍ തടയുകയും...
error: Content is protected !!