Tuesday, August 19

ഓടിക്കൊണ്ടിരുന്നകാറിന് മുകളിൽ മരം വീണു, തിരൂരങ്ങാടി തഹസിൽദാറും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുക്കം : ഓടിക്കൊണ്ടിരുന്നകാറിന് മുകളിൽ മരം വീണു, തിരൂരങ്ങാടി തഹസിൽദാറും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. താഴേക്കോട് വില്ലേജിൽ മുക്കം കോഴിക്കോട് റോഡിൽ മാമ്പാറ്റയിൽ വെച്ചാണ് അപകടം. തഹസിൽദാർ തിരൂരങ്ങാടി സ്വദേശി പി ഒ സാദിക്കും ഭാര്യയും മുക്കം കെ എം സി ടി മെഡിക്കൽ കോളേജിൽ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോയതായിരുന്നു. മകളെയും കൂട്ടി തിരിച്ചു വരുന്നതിനിടെയാണ് അപകടം. ശക്തമായ കാറ്റിൽ മരം വീഴുകയായിരുന്നു. മരം വീഴുന്നത് കണ്ട ഭാര്യ പറഞ്ഞതിനാൽ വാഹനം ഓടിച്ചിരുന്ന തഹസിൽദാർ സഡൻ ബ്രേക്കിട്ടു. അതിനാൽ മുമ്പിൽ ബോണറ്റിലാണ് മരം വീണത്. തൊട്ടു പിറകെ വൈദ്യുതി കാലും വീണു. കാറിലുണ്ടായിരുന്നവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

അഗ്നിശമന രക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

error: Content is protected !!