കെ-ടെറ്റ്: യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന

ജി.എച്ച്.എസ്.എസ്. തിരൂരങ്ങാടി, ജി.എം.എച്ച്.എസ്.എസ്. സി.യു. ക്യാമ്പസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ 2023 മാര്‍ച്ചില്‍ കെ ടെറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയ കാറ്റഗറി I, II,III,IVപരീക്ഷാര്‍ത്ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ആഗസ്റ്റ് 25, 26 തീയതികളില്‍ പരപ്പനങ്ങാടി എ.കെ.എന്‍.എം പി.ഡബ്ല്യൂ.ഡി ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. അസ്സല്‍ ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി., എന്നിവയുടെ ഒറിജിനലും പകര്‍പ്പും ഹാജരാക്കണം. മാര്‍ക്ക് ഇളവുകളോടുകൂടി പാസ്സായവര്‍ (90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍) എസ്.എസ്.എല്‍.സി. ബുക്കില്‍ ജാതി രേഖപ്പെടുത്തിയിട്ടില്ല എങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ബി.എഡ്/ ടി.ടി.സി. പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതി. മുന്‍ വര്‍ഷങ്ങളില്‍ കെ.ടെറ്റ് വെരിഫിക്കേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്കും ഈ ദിവസം വെരിഫിക്കേഷന്‍ നടത്താവുന്നതാണെന്ന് തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!