Tuesday, October 14

താനൂരിൽ മതിൽ ഇടിഞ്ഞു വീണ് മൂന്ന് വയസ്സുളള കുട്ടി മരണപ്പെട്ടു

താനൂര്‍ : താനൂര്‍ കാരാട് വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാരാട് പയവളപ്പില്‍ ഫസല്‍ – അഫ്‌സിയ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. മുറ്റത്ത് കളിക്കുമ്പോള്‍ കുഞ്ഞിന് മുകളിലേക്ക് മതില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നേരത്തെ തന്നെ മതിലിന് പ്രശ്‌നമുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

error: Content is protected !!