തിരൂരങ്ങാടി : സഹകരണ മേഖലയുടെ വളര്‍ച്ചയിലും പുരോഗതിയിലും ജീവനക്കാരുടെ പങ്ക് വലുതാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച യാത്രയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ താങ്ങും തണലുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കാനുള്ള നീക്കം അപലപനിയമാണെന്നും അദ്ധേഹം പറഞ്ഞു. സര്‍വ്വീസില്‍ നിന്നും വിരമിച്ച സി.ഇ.ഒ അംഗവും പരപ്പനങ്ങാടി കോ – ഓപ്പറേറ്റീവ് സര്‍വ്വീസ് ബാങ്ക് ബ്രാഞ്ച് മാനേജര്‍ എന്‍.അബ്ദുറ ഹിമാനുള്ള സ്നേഹോപഹാരം അബ്ദുറബ്ബ് നല്‍കി.പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷത വഹിച്ചു.സി.ഇ.ഒ സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.പി.എം.ബഷീര്‍, വി.കെ.സുബൈദ, കെ.കുഞ്ഞിമുഹമ്മദ്, എ.പി.ഹംസ, ഇസ്മായീല്‍ കാവുങ്ങല്‍, പി.അലിഅക്ക്ബര്‍, അനീസ് കൂരിയാടന്‍, കെ.ടി.മുജീബ് പെരുവള്ളൂര്‍, സുബൈര്‍ ചെട്ടിപ്പടി, ടി.ടി.ഇസ്മായില്‍ പറപ്പൂര്‍, എ. ഷെമീം, വി.പി.സുബൈര്‍, എ.ഹനീഫ, കെ.സി.മുരളി, കെ.അബ്ദൂറഹിമാന്‍, പി.നൗഫല്‍ പ്രസംഗിച്ചു.