
കുണ്ടൂര്‍: ദുരന്തങ്ങള്‍ പോലും അഴിമതി നടത്താനുള്ള സാഹചര്യമായാണ് ഇടത് സര്‍ക്കാര്‍ കാണുന്നതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. കുണ്ടൂര്‍ അത്താണിക്കല്‍ മേഖല മുസ്്‌ലിംലീഗ് സമ്മേളനത്തില്‍ മുഖ്യപ്രഭാണം നടത്തുകയായിരുന്നു അദ്ധേഹം. സര്‍ക്കാറിന്റെ കൊള്ളരുതായ്മക്കെതിരെ രൂക്ഷ പ്രതികരണങ്ങളാണ് ഷാജി നടത്തിയത്. ദുരന്തങ്ങള്‍ പണമുണ്ടാക്കാനുള്ള മികച്ച അവസരമായി മുഖ്യമന്ത്രിയും കുടുംബവും കാണുന്നു. മുഖ്യമന്ത്രി മാത്രമല്ല. മുഖ്യന്റെ ഭാര്യയും മകളും മകന്റെ കുടുംബവുമെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്.
കേരളത്തിലെ ആരോഗ്യ മന്ത്രി പൂര്‍ണ്ണ പരാജയമാണെന്നും അതിന് ഒരു കുന്തവുമറിയില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. നന്നമ്പ്ര പഞ്ചായത്ത് മുസ്്ലിംലീഗ് ട്രഷറര്‍ എം.സി കുഞ്ഞുട്ടി അധ്യക്ഷനായി. സമ്മേളനം കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടത് സര്‍ക്കാറിന്് ഫാഷിസ സ്വഭാവമാണെന്ന് മജീദ് പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, സിദ്ധീഖലി രാങ്ങാട്ടൂര്‍, സി.എച്ച് മഹ്മൂദ് ഹാജി, കെ കുഞ്ഞിമരക്കാര്‍, എ.കെ മുസ്തഫ, വി.എം മജീദ്, വി.ടി സുബൈര്‍ തങ്ങള്‍, ബി.കെ സിദ്ധീഖ്, യു.എ റസാഖ്, എന്‍.പി ആലി ഹാജി, കെ റഹീം മാസ്റ്റര്‍, കെ അഷ്‌റഫ് പ്രസംഗിച്ചു. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി പ്രാര്‍ത്ഥന നടത്തി.
ശിഹാബ് കൊഴിശ്ശേരി, തൈരേങ്ങല്‍ ബീരാന്‍, പൂക്കയില്‍ ഖമറുദ്ധീന്‍, കെ.കെ ഷാഹിദ്, അസ്്‌ലം മലബാരി, എം.സി ഇസ്ഹാഖ്, എ.സി ഹസീബ്, എം.സി ബാവ ഹാജി, ഹംസ ഹാജി അമ്പരക്കല്‍, അസീസ് ചോലക്കല്‍, എ.സി അസ്‌ക്കര്‍, മേലേപുറത്ത് അസ്്‌ലം നേതൃത്വം നല്‍കി.