ആശയങ്ങളെ സംരംഭങ്ങളാക്കണം : ഡോ. എം.കെ. ജയരാജ്

നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാന്‍ കാലിക്കറ്റ് സര്‍വകലാശാല ഒരുക്കിയ സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രിപ്രൂണര്‍ഷിപ് (സി.ഐ.ഇ.), ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍-ഐ.ഇ.ടി. (ടി.ബി.ഐ.-ഐ.ഇ.ടി.) എന്നിവ സര്‍വകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കല്‍ സമിതിയുടെ (ഐ.ക്യു.എ.സി.) സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.ഐ.ഇ., ടി.ബി.ഐ.-ഐ.ഇ.ടി. എന്നിവയില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടണം. നൂതനാശയങ്ങള്‍ ചര്‍ച്ച ചെയ്ത് നവീന സംരഭങ്ങളാക്കി മാറ്റണം. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും വി.സി. പറഞ്ഞു.

ഹൈദരാബാദ് സര്‍വകലാശാലയിലെ ആസ്പയര്‍ ബയോ നെസ്റ്റ് ഡയറക്ടര്‍ പ്രൊഫ. രാജഗോപാല്‍ സുബ്രഹ്‌മണ്യം മുഖ്യപ്രഭാഷണം നടത്തി. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ. സി. രഞ്ജിത്ത്, ഡോ. എം.ജി. ഡെറി ഹോളഡേ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!