90 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മമ്പുറം ജി എം എൽ പി സ്കൂൾ സ്ഥലവും കെട്ടിടവും ഗവൺമെൻറ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മമ്പുറം യൂണിറ്റ് അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് മമ്പുറം പത്തൊമ്പതാം വാർഡ് മെമ്പർ ജുസൈറ മൻസൂറിന് നിവേദനം നൽകി. കാംപസ് ഫ്രണ്ട് മമ്പുറം യൂണിറ്റ് പ്രസിഡൻറ് അബ്ദുൽ ബാസിത് എ പി, യൂണിറ്റ് സെക്രട്ടറി ഷഫാഫ് എം എന്നിവർ നേതൃത്വം നൽകി. അർഷഖ് ശർബാസ് വി എസ്, ഷഫീഖ് എം, നിഹാൽ ബക്കർ ചെമ്പൻ, ഇർഷാദ് കാരാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.