Saturday, October 17

മദ്യമാഫിയകൾക്കൊപ്പവും മനുഷ്യക്കടത്തുക്കാർക്കൊപ്പവും നാടുചുറ്റുന്ന മന്ത്രി കെ എം ഷാജി വേങ്ങരക്ക് അപമാനം: ഡിവൈഎഫ്ഐ മാർച്ച് നടത്തി

എം എൽ എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
വേങ്ങര: മദ്യമാഫിയകൾക്കൊപ്പവും മനുഷ്യക്കടത്തുക്കാർക്കൊപ്പവും നാടുചുറ്റുന്ന മന്ത്രി കെ എം ഷാജി വേങ്ങരക്ക് അപമാനമാണെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ
വേങ്ങര ബ്ലോക്ക്‌ കമ്മിറ്റി എം എൽ എ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോയൻ്റ് സെക്രട്ടറി പി സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം ഷമീം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ രോഹിത് സംസാരിച്ചു
പി സുനിൽ, എം ബഷീർ, കെ സാജുദ്ധീൻ, എന്നിവർ നേതൃത്വം നൽകി.
foto: ഡിവൈഎഫ് ഐ , എംഎൽ എ ഓഫീസിലേക്ക് നടത്തിയ മാർച്ച് പി സൈഫുദീൻ ഉദ്ഘാടനം ചെയ്യുന്നു