സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച അന്തരിച്ചു.

കൊണ്ടോട്ടി: അനശ്വര സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ പ്രിയപത്നി ബിച്ചയും ഇനി ഓർമ്മ. പക്ഷാഘാതം വന്നു ചികിത്സയിലായിരുന്ന ഇവർ ഇന്ന് രാത്രിയാണ് മരിച്ചത്. 83 വയസ്സായിരുന്നു. ബാബുക്ക യുടെ ഓർമ്മകളുമായി കൊണ്ടോട്ടി തുറക്കലിൽ മകൾ സാബിറയുടെ വീട്ടിലായിരുന്ന ഇവർ ഏറെ കാലമായി പക്ഷാഘാതം ബാധിച്ച്‌ ചികിൽസയിൽ ആയിരുന്നു. കല്ലായി കുണ്ടുങ്ങൽ മൊയ്തീന്റേയും ബിച്ചാമിനയു ടേയും മകളായ ബിച്ച 1956 ലാണ് ബാബുരാജിന്റെ ജീവിതപങ്കാളിയായി കോഴിക്കോട് പന്നിയങ്കരയിൽ എത്തിയത്. ബാബുക്കയുടെ മരണശേഷം പിന്നീട് തുറക്കലെ മകൾ സാബിറയുടെ വീട്ടിലേക്ക് മാറി. ഒരു വർഷത്തിൽ അധികമായ പക്ഷാഘാതത്തെ തുടർന്ന് കോമ അവസ്ഥയിലായ ബിച്ചക്ക് ചികിൽസക്ക് സർക്കാർ അടിയന്തര സഹായ മായി രണ്ട്‌ ലക്ഷം രൂപ അനുവദിച്ചിരുന്നു. മലയാളത്തിന് നിരവധി പാട്ടുകൾ സമ്മാനിച്ച് 1978 ഒക്ടോബർ 7 ന് അമ്പത്തി ഏഴാമത്തെ വയസ്സിലാണ് മുഹമ്മദ് സബീർ എന്ന ബാബുരാജ് മരണപ്പെട്ടത്. ഇന്നലെ രാത്രി പ്രിയ പത്നി ബിച്ച മരണപ്പടു മ്പോൾ 83 വയസ്സുണ്ട്. ബാബുക്കയുടെ പാട്ടുകൾ നന്നായി പാടുന്ന പൗത്രി നിമിഷ സലിം സംഗീത രംഗത്ത് സജീവമായുണ്ട്.

error: Content is protected !!