എആർ നഗർ : ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു.
കുറ്റൂർ നോർത്ത് നിലപറമ്പിൽ താമസക്കാരനായ ഇരുകുളങ്ങര മരക്കാരിന്റെയും ഖദീജ യുടെയും മകൻ അബ്ദുൽ നാസർ ഇരുകുളങ്ങര (44) ആണ് മരിച്ചത്. കുന്നുംപുറം കെ എസ് ഇ ബി യിൽ കരാർ ജീവനക്കാരനായിരുന്നു. ഇന്നലെ
തോട്ടശേറിയറ ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് രാവിലെ 10 ന് ഊക്കത്ത് പള്ളിയിൽ.
ഭാര്യ നസീറ. മക്കൾ നഷ്‌വ, നസ്ൽ (കുറ്റൂർ നോർത്ത് സ്കൂൾ ).
സഹോദരങ്ങൾ: അബദുറഹിമാൻ ദുബായ് ,അബ്ദുൽ കലാം (റിയാദ്) അബൂബക്കർ സിദ്ദീഖ് (മുംബെ) ആസ്യ (പാറക്കടവ്)