കാറിടിച്ചു ബൈക്ക് യാത്രക്കാരനായ ഫുട്‌ബോൾ താരം മരിച്ചു

ചങ്ങരംകുളം: തൃശ്ശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഫുട്‌ബോൾ താരം മരിച്ചു. ചങ്ങരംകുളം, കോലിക്കര പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ തെക്കേക്കര ഹൈദ്രു എന്നവരുടെ മകനും, പ്രദേശത്തെ പ്രൊഫഷനല്‍ ക്ലബുകളിലെ മികച്ച ഗോള്‍കീപ്പറുമായ ഹാരിസ്(34) ആണ് മരിച്ചത്.
തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മലപ്പുറം ജില്ലാതിര്‍ത്തിയായ കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ച് ഹാരിസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു.

വിദേശത്തായിരുന്ന ഹാരിസ് ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ദുബൈയിലും, നാട്ടിലുമായി നിരവധി ക്ലബുകള്‍ക്കായി ഹാരിസ് ബൂട്ടണിഞ്ഞിട്ടുണ്ട്.

error: Content is protected !!