മമ്പുറത്ത് പോലീസ് ജീപ്പ് മറിഞ്ഞു, എസ് ഐ ഉൾപ്പെടെ 3 പോലീസുകാർക്ക് പരിക്ക്

തിരൂരങ്ങാടി: മമ്പുറത്ത് തിരൂരങ്ങാടി പോലീസിന്റെ ജീപ്പ് തിരൂരങ്ങാടി വലിയ പള്ളിയുടെ മതിലിൽ ഇടിച്ചു റോഡിൽ മറിഞ്ഞു. ഇന്ന് രാത്രി 8 മണിക്കാണ് അപകടം. മമ്പുറത്തേക്ക് പോകുന്നതിനിടെ പള്ളിക്ക് സമീപത്തുള്ള ഇടുങ്ങിയ റോഡിൽ വെച്ചാണ് സംഭവം. പള്ളിയുടെ മതിലിനോട് ചേർന്നുള്ള സ്റ്റെപ്പിൽ ഇടിച്ചു റോഡിൽ മറിയുകയായിരുന്നു. എസ് ഐ പ്രിയൻ, പൊലീസുകാരായ ശിവൻ, ശബ്‌ജിത്ത് എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഇവർക്ക് നിസ്സാര പരിക്കേറ്റു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8

ജീപ്പ് മറിയുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഓടി മറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വണ്ടി നാട്ടുകാർ ചേർന്നു ഉയർത്തി. ഈ വാഹനവുമായി പോലീസ് മടങ്ങി.

https://fb.watch/a1K08xyyHf/
error: Content is protected !!