പരീക്ഷാഫലം
ആറാം സെമസ്റ്റര്‍ ബി.എസ്. സി./ ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2021 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ഒന്നുവരെ അപേക്ഷിക്കാം.
ബി.വോക്. ജെമ്മോളജി, ജ്വല്ലറി ഡിസൈനിങ് എന്നിവയുടെ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് നവംബര്‍ 2020 പരീക്ഷാഫലം വെബ്‌സൈറ്റില്‍.
എല്‍.എല്‍.എം. പുനര്‍മൂല്യനിര്‍ണയം
നവംബര്‍ 19-ന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. (ഒരുവര്‍ഷം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ എഴുതിയവര്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ആറിനകം അപേക്ഷിക്കാം. അപേക്ഷകള്‍ നിശ്ചിത ഫീസടച്ച ചലാന്‍ സഹിതം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നേരിട്ടാണ് അയക്കേണ്ടത്.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ ജനുവരി അഞ്ചിന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ (യു.ജി.) സി.ബി.സി.എസ്.എസ്. നവംബര്‍ 2021 ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ (2021 പ്രൈവറ്റ് രജിസ്‌ട്രേഷന്‍) എടുത്തവര്‍ക്കുള്ള പരീക്ഷാ രജിസ്‌ട്രേഷന്‍ ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ ജനുവരി മൂന്ന് വരെയും 170 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം.
തൃശ്ശൂര്‍ ഗവ. ഫൈനാര്‍ട്‌സ് കോളേജിലെ അവസാന വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2021 പരീക്ഷ ജനുവരി ഏഴഉിന് തുടങ്ങും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
സി. എച്ച്. ചെയര്‍ ഫെലോഷിപ്പ് സി.കെ. ഷമീമക്ക്
കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്. മുഹമ്മദ്കോയ ചെയര്‍ ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് സി.കെ. ഷമീമ അര്‍ഹയായി. ‘ കേരളത്തിലെ മാധ്യമങ്ങളിലെ മുസ്ലിം പ്രതിനിധാനം ‘ എന്ന വിഷയത്തിലെ പഠനത്തിനുളള നാല്‍പ്പത്തി അയ്യായിരം രൂപയുടേതാണ് ഫെലോഷിപ്പ്. മലപ്പുറം മേല്‍മുറി സ്വദേശിനിയായ ഷമീമ പി.കെ. സൈദ്-സക്കീന ദമ്പതിമാരുടെ മകളാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. നേടിയിട്ടുണ്ട്. നിലവില്‍ ബി.എഡ്. വിദ്യാര്‍ഥിനിയാണ്.
ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷ
ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷ (സെപ്റ്റംബര്‍ 2021) നടത്തുന്നു.
1995 മുതല്‍ 2004 വരെ പ്രവേശനം നേടിയതും അവസരം കഴിഞ്ഞതുമായവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി ഏഴ്. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പറുള്ളവര്‍ തപാലിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ സഹിതം ജനുവരി 13-നകം പരീക്ഷാഭവനില്‍ ലഭ്യമാക്കണം. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പുകളും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പരീക്ഷാതീയതി, കേന്ദ്രം, ടൈം ടേബിള്‍ എന്നിവ വെബ്‌സൈറ്റില്‍ അറിയിക്കും. വിശദമായ ഫീസ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.