കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള വാക് - ഇൻ - ഇന്റർവ്യൂ ഡിസംബർ ഒൻപതിന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത : പി.ജി., എം.എഡ്., നെറ്റ് / പി.എച്ച്.ഡി. (ഒരൊഴിവിലേക്ക് മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് വിഷയക്കാർക്ക് മുൻഗണന ലഭിക്കും). യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം.
പി.ആർ. 1746/2024
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (CCSS - 2021 മുതൽ 2023 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. - എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ബയോസയൻസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ അഞ്ച് വരെയും 190/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം.
അഫിലി...