തിരൂരങ്ങാടി • മരാമത്ത് വകുപ്പു മന്ത്രി പ്രഖ്യാപിച്ച പരിപാലന കാ ലാവധി (ഡിഎൽപി) ബോർഡു കൾ സ്ഥാപിച്ചു തുടങ്ങി. റോഡി ന്റെ പരിപാലന കാലാവധി കരാറുകാരന്റെ പേര്, ഫോൺ നമ്പർ, അസി. എൻജിനീയറുടെ ഫോൺ നമ്പർ, ടോൾ ഫ്രീ നമ്പർ എന്നിവ ഉൾപ്പെടുത്തിയുള്ള ബോർഡാണ് മരാമത്ത് വകുപ്പ് സ്ഥാപിക്കുന്ന ത്. കൂടാതെ, റോഡിന്റെ പേര്, റോഡ് എവിടെനിന്നു തുടങ്ങി എവിടെ അവസാനിക്കുന്നു. എത്ര നീളമുണ്ട് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന് എഴുതിയ ബോർഡിൽ പരാതികൾക്കും നിർദേശങ്ങൾക്കും ബന്ധപ്പെടുക എന്നതിന് താഴെയായാണ് ഫോൺ നമ്പറുകൾ കൊടുത്തിട്ടു ഉള്ളത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FHe4puzUz5l4aryANMURgz
പരപ്പനങ്ങാടി മരാമത്ത് ഡിവിഷന് കീഴിൽ തിരുരങ്ങാടി മണ്ഡലംതല ഉദ്ഘാടനം കൊടിഞ്ഞി കുണ്ടൂർ അത്താണിക്കൽ റോഡിന് ബോർഡ് സ്ഥാപിച്ച് കെ.പി. എ.മജീദ് എംഎൽഎ നിർവഹിച്ചു. കഴിഞ്ഞ ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത റോഡാണിത്. വള്ളിക്കുന്ന് മണ്ഡലത്തിൽ എയർ പോർട്ട്- പുളിയം പറമ്പ് റോഡിലും ബോർഡ് സ്ഥാപിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ നന്നമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റഹിയാനത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ബാപ്പുട്ടി, പഞ്ചായത്തംഗങ്ങളായ എൻ. മുസ്തഫ, എൻ. മുഹ മമ്മദ് കുട്ടി, ഊർപ്പായി സെയ്തലവി, ഇ.പി.മുഹമ്മദ് സ്വാലിഹ്, എ. റൈഹാനത്ത്, കെ.ധന, മരാമത്ത് വകുപ്പ് എക്സി. എൻജിനീയർ ഇ.കെ. മുഹമദ് ഷാഫി, അസി. എൻജിനീയർ പി.സിദ്ദിഖ് ഇസ്മായിൽ, ഓവർസീയർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.