അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുത്, അപമര്യാദയായി പെരുമാറുന്നവരെ ചെരുപ്പൂരി അടിക്കണം, തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും ; വിശാല്‍

ചെന്നൈ : മലയാള സിനിമാ ലോകത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഞെട്ടലിലാണ് ഏവരും. പല താരങ്ങള്‍ക്കെതിരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ പലരും പ്രതികരിക്കാതിരിക്കുമ്പോള്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തമിഴ് നടന്‍ വിശാല്‍.

അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്ന് വിശാല്‍ പറഞ്ഞു. അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ദേഹത്ത് കൈവയ്ക്കാന്‍ പിന്നീട് മടിക്കുമെന്നും നടന്‍ വിശാല്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവര്‍ മുതിര്‍ന്ന താരങ്ങളാണ്. പ്രസ്താവനയേക്കാള്‍ ആവശ്യം നടപടികളാണ്. തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും. താരസംഘടനയുടെ നേതൃത്വത്തില്‍ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും സിനിമാ പ്രവര്‍ത്തകര്‍ ദുരനുഭവങ്ങള്‍ തുറന്നുപറയണമെന്നും വിശാല്‍ പറഞ്ഞു. തമിഴിലെ താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് വിശാല്‍.

error: Content is protected !!