Tag: Latest news

കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു
Kerala

കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു

മുതലമട : കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു. മുതലമട പാപ്പാന്‍ചള്ളയില്‍ അജീഷ് ദീപിക ദമ്പതികളുടെ മകള്‍ ത്രിഷികയാണു മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണു സംഭവം. ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രി, പാലക്കാട്ടെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചു. ജില്ലാ ആശുപത്രിയില്‍ വച്ചു ബോട്ടില്‍ പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറഞ്ഞതിനെ തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ കുട്ടി മരിച്ചു. ദിവസങ്ങള്‍ക്കു മുന്‍പാണു ത്രിഷികയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. പിതാവ് അജീഷ് എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. ...
Local news

നാട്ടുവഴികളിലൂടെ പ്രകൃതിയിലേക്ക് നടന്ന് വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി : നാട്ടുവഴികളിലൂടെ പ്രകൃതിയിലേക്ക് നടന്ന് ചെട്ടിപ്പടി ആനപ്പടി ഗവ: എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. പരിസര പഠനത്തിന്റെ ഭാഗമായി സ്‌കൂളിലെ മൂന്ന്,നാല് ക്ലാസിലെ കുട്ടികള്‍ക്ക് സസ്യ ലോകത്തെ വൈവിധ്യം തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ അധ്യാപകരോടൊപ്പം പ്രകൃതിയിലേക്ക് നടന്നത്. നക്ഷത്ര വനങ്ങള്‍ പരിചയപ്പെടല്‍, കുളം, കാവ്,എന്നീ ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് സ്‌കൂളിന്റെ സമീപ പ്രദേശത്തുള്ള പുത്തന്‍ തെരു ക്ഷേത്ര പരിസരം സന്ദര്‍ശിച്ചത്. 2020 ലെ സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് അബ്ദുള്‍ റസാഖ് എന്ന കുഞ്ഞോന്‍ കുട്ടികള്‍ക്കു പൂച്ചെടികളും മധുരവും നല്‍കി വരവേറ്റു. കുട്ടികള്‍ക്കു നക്ഷത്ര വനത്തെ കുറിച്ചും നാട്ടറിവുകളെക്കുറിച്ചും വിവരിച്ചു കൊടുത്തു. കുട്ടിക്കാലത്ത് തന്നെ പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിച്ചാല്‍ വ...
Kerala

നിപ ക്വാറന്റയിൻ ലംഘിച്ചു: നഴ്സിനെതിരെ കേസെടുത്ത് പോലീസ്

നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിൻ്റെ ഭാഗമായുള്ള ക്വാറന്റയിൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്. പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട് ...
Malappuram

വീരമൃത്യു വരിച്ച സൈനികരോട് സര്‍ക്കാരും ജില്ലാ ഭരണകൂടവും കാണിച്ചത് കടുത്ത അവഗണന ; രവി തേലത്ത്

മലപ്പുറം : രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച സൈനികരോട് സര്‍ക്കാരും ജില്ലാ ഭരണകൂടവും കടുത്ത അവഗണനയാണ് കാണിച്ചതെന്ന് ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു. യുവമോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനെതിരായി നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ വിജയം നേടിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയായ വിജയ് ദിവസ് ദിനത്തില്‍ രാജ്യമെമ്പാടും മരണപ്പെട്ട ജവാന്‍മാരെ അനുസ്മരിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ പരിപാടി പോലും ഉണ്ടായില്ല എന്നത് ദുഃഖകരമാണ്. 1921ലെ ഹിന്ദു വിരുദ്ധ മാപ്പിളകലാപ കാരികളെ സ്വാതന്ത്ര്യ സമര സേനാനികളാക്കാന്‍ തത്പര്യം കാണിക്കുന്നവര്‍ രാജ്യത്തിന് വേണ്ടി കാര്‍ഗില്‍ യുദ്ധത്തില്‍ പൊരുതി മരിച്ച സൈനികന്‍ അബ്ദുനാസറിനെ അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഗ...
Malappuram

കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് 10 വയസുകാരിയുടെ കൈയ്യൊടിഞ്ഞു ; ഡ്രൈവര്‍ക്കെതിരെ കേസ്

മലപ്പുറം : കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ് 10 വയസുകാരിയുടെ കൈയ്യൊടിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ 9.45ന് മലപ്പുറം കോട്ടപ്പടിയിലാണ് സംഭവം. വള്ളുവമ്പ്രം കക്കാടമ്മല്‍ സുരേഷ് ബാബുവിന്റെ മകള്‍ പി. റിഥിയുടെ കൈയ്യാണ് ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ് ഒടിഞ്ഞത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. കുട്ടിയുടെ പരാതിയിലാണ് നടപടി. ...
Malappuram

നിപയില്‍ ആശ്വാസം : രണ്ടു പേരുടെ ഫലം നെഗറ്റീവ്, ഇത് വരെ നെഗറ്റീവായത് 68 സാമ്പിളുകള്‍ : മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന രണ്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. ഇന്ന് നാലു പേര്‍ അഡ്മിറ്റായിട്ടുണ്ട്. രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും. ആകെ അഞ്ചു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നതെന്നും മന്ത്രി അറിയിച്ചു. പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആണ്. ഇതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 807 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു...
Local news

കേന്ദ്ര ബജറ്റില്‍ അവഗണന ; കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എആര്‍ നഗര്‍ : കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളം ഇന്ത്യയിലാണ് എന്ന തലക്കെട്ടോട് കൂടിയിട്ടുള്ള കേരളത്തിന്റെ ഭൂപടം അടങ്ങിയ കത്ത് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് അയച്ചു കൊടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. അബ്ദുറഹിമാന്‍ നഗര്‍ പോസ്റ്റോഫീസ് മഖാന്തിരമാണ് കത്ത് അയച്ചത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹംസതെങ്ങിലാന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിയാസ് പി സി അധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ ഫിര്‍ദൗസ് മുഖ്യപ്രഭാഷണം നടത്തി, കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍കുട്ടി മാട്ടറ, ഭാരവാഹികളായ റിയാസ് എടത്തോള,സസി കുന്നുംപുറം,അബ്ദു എ പി , എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ കെ കെ, മജീ...
Kerala

18 വര്‍ഷമായി ജോലി ചെയ്ത സ്ഥാപനത്തില്‍ 20 കോടിയോളം രൂപയുമായി അസിസ്റ്റന്റ് ജനറല്‍ മാനേജറായ യുവതി മുങ്ങി ; ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി, പണം തട്ടിയത് 5 വര്‍ഷം കൊണ്ട്

തൃശൂര്‍ : 18 വര്‍ഷമായി ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്ത് അസിസ്റ്റന്റ് ജനറല്‍ മാനേജറായ യുവതി മുങ്ങിയതായി പരാതി. 19.94 കോടി രൂപയുമായാണ് വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം സ്വദേശിനി ധന്യ മോഹന്‍ മുങ്ങിയെന്നാണ് പരാതി. യുവതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. ധന്യ മോഹന്‍ 20 കോടി തട്ടിയത് അഞ്ചു വര്‍ഷം കൊണ്ടാണെന്ന് തൃശൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മ പറഞ്ഞു. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് ധന്യ 20 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു. കൊല്ലം സ്വദേശിനിയായ ധന്യ മോഹന്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്. ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടു...
Malappuram

നിപ: എട്ടു പേരുടെ ഫലം നെഗറ്റീവ്, ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ ഐസൊലേഷനില്‍ തുടരണം : മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന എട്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെയായി ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി ഓൺലൈനായി പങ്കെടുത്തു. ഇന്ന് രണ്ടു പേര്‍ അഡ്മിറ്റായിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ മഞ്ചേരിയിലും. ആകെ എട്ടു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. ആശുപത്രികളില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണം. കോണ്‍ടാക്സ് ദിവസം മുതല്‍ തുടര്‍ച്ചയായ 21 ദിവസമാണ് ഐസൊലേഷന്‍. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കുന്നത്...
Local news

സാഹിത്യോത്സവ് ; കോട്ടുമല പുസ്തകോത്സവത്തിന് പ്രൗഢമായ തുടക്കം

ഊരകം : എസ് എസ് എഫ് വേങ്ങര ഡിവിഷന്‍ സാഹിത്യോത്സവിന്റെ ഭാഗമായി ഊരകം കോട്ടുമലയില്‍ പുസ്തകോത്സവം ആരംഭിച്ചു. അഞ്ചു ദിങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍ വിവിധ പ്രസാധകരുടെ ആയിരകണക്കിന് പുസ്തകങ്ങളാണ് ഉള്ളത്. ജൂലൈ 28 ഞായറാഴ്ച പുസ്തകോത്സവം സമാപിക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ സാംസകാരിക പരിപാടികള്‍ ക്വിസ് മത്സരങ്ങള്‍ ചര്‍ച്ചകള്‍ എന്നിവ നടക്കുന്നുണ്ട്. ഐ പി ബി ബുക്‌സ് പുറത്തിറക്കിയ പുസ്തകങ്ങള്‍ക്ക് 50 % വരെ വിലക്കുറവ് ലഭിക്കുണ്ട്. രിസാല വാരിക , പ്രവാസി രിസാല , സുന്നി വോയിസ് എന്നിവയുടെ പ്രതേക കൌണ്ടര്‍ തന്നെ സംജ്ജീകരിച്ചിട്ടുണ്ട് . രിസാല അപ്‌ഡേറ്റ് ആക്ടിവേറ്റ് ചെയ്യുന്നതിന് പുസ്തകോത്സവത്തില്‍ പ്രത്യേക മീഡിയ വിങ് പ്രവത്തിക്കുന്നുണ്ട്വരും വര്‍ഷങ്ങളില്‍ വിപുലമായ രീതിയില്‍ കോട്ടുമല പുസ്തകോത്സവം സംഘടിപ്പിക്കുമെന്നു സംഘാടക സമിതി അറിയിച്ചു നാടിന്റെ ജനകീയ ഉത്സവമായ സാഹിത്യോത്സവില്‍ പുസ്തകോത...
Local news

ചുവപ്പ്, ഓറഞ്ച്, മഞ്ഞ,… ഇവിടെ കുട്ടികള്‍ നല്‍കും മഴ മുന്നറിയിപ്പുകള്‍

വാളക്കുളം : കാലാവസ്ഥാ പഠനത്തിന് സ്‌കൂള്‍ കോമ്പൗണ്ടിലും വീട്ടുമുറ്റത്തും മഴമാപിനികള്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍.വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ ദേശീയ ഹരിതസേന,ഫോറസ്റ്ററി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. റെഡ്, ഓറഞ്ച്, യെല്ലോ തുടങ്ങി വിവിധ മഴ മുന്നറിയിപ്പുകളുടെ ശാസ്ത്രീയത മനസ്സിലാക്കാനും ഇതിലൂടെ കുട്ടികളെ പ്രാപ്തരാക്കും. ബോട്ടില്‍, സ്‌കെയില്‍, റബ്ബര്‍ ബാന്‍ഡ് എന്നിവ ഉപയോഗിച്ച് ചെലവുരഹിതമായാണ് മഴ മാപിനികള്‍ ഒരുക്കിയത്. മണ്‍സൂണ്‍ അവസാനം വരെ പെയ്യുന്ന മഴയുടെ തോത് വിദ്യാര്‍ത്ഥികള്‍ പ്രത്യേകം മഴ രജിസ്റ്ററില്‍ രേഖപ്പെടുത്തും. വി ഇസ്ഹാഖ്, കെ പി ഷാനിയാസ്, ടി മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ...
Local news

വിദ്യാര്‍ത്ഥികള്‍ക്കായി പിടിഎ കമ്മിറ്റിയുടെ വക ഇരിപ്പിടം

പരപ്പനങ്ങാടി ; പാലത്തിങ്ങല്‍ എഎംയുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പിടിഎ കമ്മിറ്റി നിര്‍മ്മിച്ച ഇരിപ്പിടം ഉദ്ഘാടനം ചെയ്തു. ഇരിപ്പിടത്തിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് കോയ പിലാശ്ശേരി അധ്യക്ഷത വഹിച്ചു എച്ച്എം സൗദ ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കരീം ഹാജി, ആഫീസ് മുഹമ്മദ്, അഹമ്മദലി ബാവ, ഹാറൂണ്‍ റഷീദ്, നിസാര്‍ അഹമ്മദ്, അസീസ് കൂളത്ത്, ഹസ്സന്‍കോയ, ഫാഹിദ്, സുബ്രമണിയന്‍, അധ്യാപകരായ റെനീസ്, നസീര്‍, റാഫിക്, നവാസ്, സാഹിദ്, റെനീന എന്നിവര്‍ പ്രസംഗിച്ചു ...
Local news

പരപ്പനങ്ങാടിയിലെ ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി ഡിജിറ്റലാക്കി

പരപ്പനങ്ങാടി : നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി ഡിജിറ്റലാക്കി. ഓണ്‍ലൈന്‍ ഒ പിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നിസ്സ താഹിര്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സീനത്ത് ആലിബാപ്പു, മെഡിക്കല്‍ ഓഫീസര്‍ ബെര്‍നറ്റ് ഐപ്, എച്ച്എംസി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഫാര്‍മിസ്റ്റ് മിനിഷ നന്ദി പറഞ്ഞു ...
Malappuram

നിപ പ്രതിരോധം: ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നു കൊണ്ടു തന്നെ ചികിത്സ തേടാം, ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി ; പ്രത്യേക ഒപി ക്ലിനിക്, സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇതിലൂടെ സാധിക്കുന്നു. ഇതുകൂടാതെ മറ്റ് അസുഖങ്ങള്‍ക്ക് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണ്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്ഫോമില്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും...
Local news

കക്കാട് ജിഎംയുപി സ്‌കൂളില്‍ സ്‌കൂളില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫെയര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി ; കക്കാട് ജിഎംയുപി സ്‌കൂളില്‍ സ്‌കൂളില്‍ റിയാദ് കെഎംസിസി മുന്‍സിപ്പല്‍ കമ്മിറ്റി സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫെയര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന കര്‍മം തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെപി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മുന്‍സിപ്പല്‍ ഭാരവാഹികളായ റഫീഖ് പാറക്കല്‍, ഒസി ബഷീര്‍ അഹമ്മദ്, ആസിഫ് ചെമ്മാട് മജീദ് പരപ്പനങ്ങാടി, കൗണ്‍സിലര്‍ ആരിഫ വലിയാട്ട്, അബ്ദുറഹ്മാന്‍ പോക്കാട്ട്,സയ്യിദ് അബ്ദുറഹ്മാന്‍ ജിഫിരി, എംപി ഹംസ, കെകെ സൈദലവി, പികെ ഇര്‍ഷാദ്, പികെ അര്‍ഷു, കെടി സാഹുല്‍ഹമീദ്,സലിം പൂങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ ചെമ്മാട്, റിയാദ് കെഎംസിസി തിരുരങ്ങാടി മണ്ഡലം സെക്രട്ടറി ശുകൂര്‍ മേലേവീട്ടില്‍, കെപി അബ്ദുല്‍മജീദ് ചെമ്മാട്, റിയാദ് കെഎംസിസി മുന്‍സിപ്പല്...
Malappuram

50 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം, സ്‌കൂള്‍ അടച്ചു, പഞ്ചായത്തില്‍ 100 ലധികം പേര്‍ക്കും മഞ്ഞപ്പിത്തം

കൊണ്ടോട്ടി : പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എ എം യു പി സ്‌കൂളിലെ 50 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. 59 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. ജൂലൈ 29 വരെയാണ് സ്‌കൂള്‍ അടച്ചത്. അതേസമയം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുകയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 102 പേര്‍ക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വ​ള​രെ കു​റ​വാ​യ അ​രൂ​ര്‍ മേ​ഖ​ല​യി​ല്‍ ത​ദ്ദേ​ശീ​യ​രി​ല്‍ ത​ന്നെ​യാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ളി​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​...
Malappuram

നിപ: 16 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 472 പേര്‍ : മന്ത്രി വീണാ ജോര്‍ജ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി ഓൺലൈനായി പങ്കെടുത്തു. ഇന്ന് മൂന്ന് പേര്‍ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളെജുകളിലായി അഡ്മിഷനിലുള്ളത്. ഇവരിൽ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇന്ന് പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 12 പേരെയാണ്. ഇവരെല്ലാവരും സെക്കൻഡറി കോണ്ടാക്ട് ആണ്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376...
Local news

കേന്ദ്ര ബജറ്റില്‍ കേരളത്തോട് അവഗണന ; ബജറ്റ് കത്തിച്ച് പ്രതിഷേധിച്ച് സിപിഐ

തിരൂരങ്ങാടി ; 2024-25 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച കടുത്ത അവഗണനക്കെതിരെ പ്രതീകാത്മകമായി ബജറ്റ് കത്തിച്ച് സി പി ഐ തിരുരങ്ങാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വെന്നിയൂര്‍ കൊടക്കല്ലില്‍ വച്ചാണ് പ്രതീകാത്മകമായി ബജറ്റ് കത്തിച്ച് കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ കൗണ്‍സില്‍ അംഗം ജി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.മൊയ്തീന്‍കോയ അധ്യക്ഷം വഹിച്ചു. കിസാന്‍ സഭ തിരുരങ്ങാടി മണ്ഡലം സെക്രട്ടറി സി.ടി.ഫാറൂഖ് എ ഐ റ്റി യു സി തിരുരങ്ങാടി മണ്ഡലം പ്രസിഡണ്ട് സി.പി.നൗഫല്‍, മഹിള സംഘം മണ്ഡലം സെക്രട്ടറി കെ.വി.മുംതാസ്, ബൈജു ചൂലന്‍ കുന്ന്, അബ്ദുറസാഖ് ചെനക്കല്‍, കെ.ബാബുരാജ് എന്നിവര്‍ സംസാരിച്ചു. സി.കെ.മൊയ്തീന്‍ കുട്ടി സ്വാഗതവും ബീരാന്‍കുട്ടി മെട്രോ നന്ദിയും പറഞ്ഞു ...
Kerala

ഒടുവില്‍ ഒമ്പതാം നാള്‍ അര്‍ജുന്റെ ട്രക്ക് കണ്ടെത്തി, കരയില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ അകലെ ; സ്ഥിരീകരിച്ച് മന്ത്രി

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. കര്‍ണാടക റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ ഇക്കാര്യം സ്ഥിരീകരിച്ചു. ഗംഗാവലിയില്‍ നദിക്കടിയില്‍ നിന്നാണ് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. കരയില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ അകലെയാണ് ട്രക്ക് ഉള്ളത്. രക്ഷൗദൗത്യം തുടങ്ങി ഒന്‍പതാം ദിവസമാണ് ലോറിയെ സംബന്ധിച്ച് നിര്‍ണായക വിവരം ലഭിക്കുന്നത്. ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചാണ് ഇന്ന് രാവിലെ പരിശോധന പുനരാരംഭിച്ചത്. ഈ യന്ത്രം ഉപയോഗിച്ച് 60 അടിആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്. ജൂലൈ 8ന് ആണ് അര്‍ജുന്‍ ലോറിയില്‍ പോയത്. ജൂലായ് 16 ന് രാവിലെ കര്‍ണാടകഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍കന്യാകുമാരി ...
Local news

വളയിട്ട കൈകള്‍ കാമറ ചലിപ്പിച്ചു ; സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ ഹ്രസ്വ സിനിമകളൊരുക്കി അധ്യാപക വിദ്യാര്‍ഥികള്‍

തിരൂരങ്ങാടി: വളയിട്ട കൈകള്‍ കാമറചലിപ്പിച്ചു. സഹപാഠികള്‍ അഭിനയിച്ചു. അധ്യാപക വിദ്യാര്‍ഥികള്‍ചേര്‍ന്നൊരുക്കിയ ഹ്രസ്വ സിനിമകള്‍ സാമൂഹിക ജീര്ണതകള്‍ക്കെതിരെയുള്ള പ്രതിരോധത്തിന്റെ സന്ദേശമായി മാറി. തിരൂരങ്ങാടി എസ്.എം.ഒ.ഐ.ടി.ഇയിലെ അധ്യാപക വിദ്യാര്‍ഥികളാണ് നാല് ഹ്രസ്വ സിനിമകള്‍ ഒരുക്കിയത്.സമൂഹത്തിലെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുന്നതും മാനവിക മൂല്യങ്ങള്‍ക്ക് ഊന്നല്‍നല്‍കുന്നതുമാണ് നാല് ചിത്രങ്ങളും.പ്രമേയങ്ങളിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുമ്പോള്‍ത്തന്നെ പുതിയ കാലത്തെ കുട്ടികള്‍ അനുഭവിക്കുന്ന അമിത ഭാരവും മാനസിക സംഘര്‍ഷവും നാല് സിനിമകളിലും നിഴലിച്ചു. നാല്‍പ്പത് അധ്യാപകവിദ്യാര്‍ഥികള്‍ നാല് ഗ്രൂപ്പുകളായിത്തിരിഞ്ഞാണ് പത്ത് മിനുട്ടോളം ദൈര്‍ഘ്യമുള്ള നാല് ചിത്രവും ഒരുക്കിയത്. കഥയും, തിരക്കഥയും, സംവിധാനവും, എഡിറ്റിങും, പശ്ചാത്തല സംഗീതവും, കാമറയും, അഭിനയവും എല്ലാം നിര്‍വഹിച്ചിട്ടുള്ളതും അധ്യാപക വി...
Malappuram

പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനി തന്നെ : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പൊന്നാനി നഗരസഭയിൽ കുറ്റിക്കാട് പ്രദേശത്ത് കണ്ടെത്തിയത് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനിയല്ലെന്ന രൂപത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊന്നാനി ആശുപത്രിയിൽ വെച്ച് നടത്തിയ ആര്‍.ഡി.ടി പരിശോധനയിലും രക്ത പരിശോധനയിലും മൂന്ന് രോഗികൾക്കും മലമ്പനി ആണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് എന്ന പ്രദേശത്ത് മൂന്ന് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) റിപ്പോർട്ട് ചെയ്തിരുന്നു. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ റാപിഡ് ഫീവര്‍ സര്‍വ്വേ, ഫോഗിങ്, ഐ.ആര്‍.എസ്(INSECTIDE RESIDUAL SPRAY) എന്നിവ നടത്തിയിരുന്നു. വെക്ടര്‍ ആയ അനോഫിലിസ് വിഭാഗത്തിൽപ്പെട്ട...
Kerala

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

കൊച്ചി: സ്വീഡനില്‍ വെച്ച് 2024 ജൂലൈ 14 മുതല്‍ 18 വരെ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഗോത്വിയ കപ്പില്‍ ചാമ്പ്യന്മാരായി ചരിത്ര വിജയം കുറിച്ച് ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങളായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീര്‍, എറണാകുളം സ്വദേശി എബിന്‍ ജോസ്,കോട്ടയം സ്വദേശി ആരോമല്‍ എന്നിവരെ പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് രാത്രി 12.15 ന് സ്വീകരണം നല്‍കിയത്. ക്ലബ്ബിന്റെ സെക്രട്ടറി കെ.ടി വിനോദ്, കോച്ച് അജുവദ്, നാട്ടുകാരനായ കുന്നുമ്മല്‍ ഉമ്മര്‍ എന്നിവര്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊന്നാട അണിയിച്ചു. തുടര്‍ന്ന് കോച്ചും കുറ്റിപ്പുറം സ്വദേശിയും സ്‌പെഷ്യല്‍ എജുകേറ്ററുമായ അജുവദിനെയും മുഹമ്മദ് ഷഹീറിനെയും ഷഹീറിന്റെ രക്ഷിതാക്കളായ ഹാജിയാരകത്ത് ബഷീറും മുംതാസും കുടുംബാംഗങ്ങളും കൂടി പൂമാലയും നോട്ടുമാല അണിയിച്ചു. ഫൈനലില്‍ ഡ...
Sports

നാഷണല്‍ യൂത്ത് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം റണ്ണറപ്പ്

തേഞ്ഞിപ്പലം : നാഷണല്‍ യൂത്ത് സ്‌പോട്‌സ് ആന്റ് എജ്യൂക്കേഷന്‍ ഫെഡറേഷന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഗോവയില്‍ നടന്ന നാഷണല്‍ യൂത്ത് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം റണ്ണറപ്പ്. 15 സംസ്ഥാനങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഗെയിംസില്‍ ഹരിയാനയാണ് ചാമ്പ്യന്‍മാര്‍. വുഷു 80 പ്ലസ് വിഭാഗത്തില്‍ മുഹമ്മത് താജുദ്ദീനും ബോക്‌സിംഗ് 56 കിലോ വിഭാഗത്തില്‍ പി മുഹമ്മത് റസീനും സ്വര്‍ണ്ണം നേടി. കിക്ക് ബോക്‌സിംഗ് 38 കിലോ വിഭാഗത്തില്‍ മിഗ്ദാദും 56 കിലോ വിഭാഗത്തില്‍ എം കെ ഷംറീന്‍ അലിയും 65 കിലോ വിഭാഗത്തിന്‍ മുഹമ്മത് അമന്‍ സയാനും സ്വര്‍ണ്ണമണിഞ്ഞു. 28 കിലോ വിഭാഗത്തില്‍ പി മുഹമ്മത് ഷാമിലാണ് ഒന്നാം സ്ഥാനക്കാരന്‍. വുഷു 50 കിലോ വിഭാഗത്തില്‍ എം കെ മുഹമ്മത് ഷാമില്‍ ഒന്നാം സ്ഥാനം നേടി. ബോക്‌സിംഗ് 25 കിലോ വിഭാഗത്തില്‍ പി മുഹമ്മത് ഷമ്മാസ് രണ്ടാം സ്ഥാനം നേടി. ബോക്‌സിംഗ് 60 കിലോ വിഭാഗത്തിന്‍ ഷെഫിന്‍ റഷീദും 20 കിലോ വ...
Local news

കക്കാടംപുറത്ത് ആരോഗ്യ ഭേരി പദ്ധതിക്ക് തുടക്കം

എ ആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടാം വാര്‍ഡിലെ കക്കാടം പുറം അങ്ങാടിയില്‍ വച്ച് ജീവിത ശൈലീ രോഗനിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ,വാര്‍ഡ് മെമ്പര്‍മാരായ ആച്ചുമ്മ കുട്ടി , വിപിന , സൈതലവി കോയ എന്നിവര്‍ പരിപാടിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പദ്ധതി വിശദീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും ക്യാമ്പില്‍ സേവനമനുഷ്ഠിച്ചു. ജെ എച്ച് ഐ പ്രദീഷ് നന്ദി പറഞ്ഞു. ...
National

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ശേഷം തിരിച്ചു വീട്ടിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു ; ആത്മഹത്യ വീട്ടിൽ കയറ്റില്ലെന്ന് ഭർത്താവ് പറഞ്ഞതോടെ

അഹമ്മദാബാദ്: ഒന്‍പത് മാസം മുന്‍പ് ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ശേഷം തിരിച്ചു വീട്ടിലെത്തിയതിനു പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഗുജറാത്ത് വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് ജീവനൊടുക്കിയത്. ഗാന്ധിനഗറിലെ സെക്ടര്‍ 19 ലാണ് സംഭവം നടന്നത്. രഞ്ജിത് കുമാറുമായി അകന്നു കഴിയുകയായിരുന്ന സൂര്യ 9 മാസം മുമ്പ് ഗുണ്ടാനേതാവായ മഹാരാജ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം സൂര്യ രഞ്ജിത്തിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും വീട്ടില്‍ പ്രവേശിപ്പിക്കരുതെന്നു രഞ്ജിത് ജോലിക്കാര്‍ക്കു നിര്‍ദേശം നല്‍കി. ഇതോടെ വിഷം കഴിച്ച സൂര്യ 108 ആംബുലന്‍സ് വിളിക്കുകയായിരുന്നു. പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് തമിഴ്‌നാട് ...
Malappuram

മലപ്പുറം ജില്ലാ കുടുംബ കോടതിക്ക് പുറത്ത് വച്ച് ഭാര്യ മാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച് യുവാവ്

മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് പുറത്തു വച്ച് ഭാര്യ മാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച് യുവാവ്. വണ്ടൂര്‍ സ്വദേശി ശാന്തയെ മകളുടെ ഭര്‍ത്താവായ വണ്ടൂര്‍ പോരൂര്‍ സ്വദേശി കെസി ബൈജു മോന്‍ ആണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈജു കത്തിയും വാളുമായാണ് കോടതിക്ക് സമീപത്ത് എത്തിയതെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വിവാഹമോചന കേസിനായാണ് ഇവര്‍ കോടതിയിലെത്തിയത്. കോടതിയില്‍ നിന്ന് കൗണ്‍സിലിങ് കഴിഞ്ഞ് പുറത്ത് വന്നപ്പോഴാണ് വെട്ടിയത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. ഇവരെ ആദ്യം മലപ്പുറം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈജുവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ...
Malappuram

കനത്ത കാറ്റും മഴയും ; തിരൂരങ്ങാടി താലൂക്കില്‍ 9 വീടുകള്‍ ഉള്‍പ്പെടെ ജില്ലയില്‍ 38 വീടുകള്‍ ഭാഗികമായി തകര്‍ന്നു ; ഒരു മരണം

മലപ്പുറം : ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും കഴിഞ്ഞ 24 മണിക്കൂറിനിടെ തിരൂരങ്ങാടി താലൂക്കില്‍ 9 വീടുകള്‍ ഉള്‍പ്പെടെ 38 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇന്ന് രാവിലെ എട്ടു മണി വരെയുള്ള കണക്കാണിത്. തിരുനാവായ സ്വദേശിയാണ് മരണപ്പെട്ടത്. തിരുനാവായ സൗത്ത് പല്ലാറിലെ അഴകുറ്റി പറമ്പില്‍ കൃഷ്ണന്‍ (57) ആണ് മരണപ്പെട്ടത്. തെങ്ങിന് തടം എടുത്തുകൊണ്ടിരിക്കെ സമീപത്തെ തെങ്ങ് ദേഹത്തു വീണായിരുന്നു അപകടം. പൊന്നാനി 2, തിരൂര്‍ 9, തിരൂരങ്ങാടി 9, ഏറനാട് 7, പെരിന്തല്‍മണ്ണ 4, നിലമ്പൂര്‍ 3, കൊണ്ടോട്ടി 4 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ജില്ലയുടെ പലഭാഗത്തും, റോഡിലേക്ക് മരം വീണ് ഗതാതം താല്‍ക്കാലികമായി തടസ്സപ്പെടുകയും, റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കാറ്റില്‍ വൈദ്യുത പോസ്റ്റുകള്‍ പൊട്ടിവീണ് ജില്ലയ...
Malappuram

കൊണ്ടോട്ടി നഗരസഭയെ നയിക്കാന്‍ 26കാരി ; പുതിയ നഗരസഭ അധ്യക്ഷയെ പ്രഖ്യാപിച്ച് വിഎസ് ജോയ്

കൊണ്ടോട്ടി നഗരസഭയെ നയിക്കാന്‍ 26 കാരി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ നിത ഷഹീറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് അറിയിച്ചു. നീറാട് വാര്‍ഡ് കൗണ്‍സിലര്‍ ആയ നിത നിലവില്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയാണ്. യുഡിഎഫ് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയില്‍ മുസ്‌ലിം ലീഗിലെ സി.ടി.ഫാത്തിമത്ത് സുഹ്‌റാബി പാര്‍ട്ടി തീരുമാന പ്രകാരം രാജിവച്ചിരുന്നു. ഇനി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനാണ്. ഇതോടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിത ഷഹീറിനെ തീരുമാനിച്ചതായി വി.എസ് ജോയ് അറിയിച്ചത്. ...
Malappuram

നിപ ; 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം, സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും ; മന്ത്രി വീണാ ജോര്‍ജ്

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ വരും. നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ അടുത്ത ബന്ധുക്കളിലും നേരിട്ട് സമ്പര്‍ക്കമുള്ള മറ്റ് ചിലരിലും നടത്തിയ പരിശോധനകളുടെ ഫലങ്ങള്‍ നെഗറ്റിവ് ആണെന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ഫലങ്ങള്‍ നെഗറ്റിവ് ആവുന്നു എന്നതുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവ് വരുത്താനാവില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം നിപ സംബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തുന്നതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യനിയമത്തിലെയും സൈബര്‍ നിയമത്തിലെയും വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കാന്‍ ജ...
Local news

വെന്നിയൂർ ജി.എം.യു.പി സ്കൂളിൽ വാട്ടർ റോക്കറ്റ് വിക്ഷേപണം നടത്തി

വെന്നിയൂർ :വെന്നിയൂർ ജി.എം.യു.പി സ്കൂളിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി വാട്ടർ റോക്കറ്റ് വിക്ഷേപണം നടത്തി. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം ഉയർത്തുന്നതിനും, കൗതുകം വർദ്ധിപ്പിക്കുന്നതിനുമായി നടത്തിയ ഈ പരിപാടി വേറിട്ട കാഴ്ചയായി. വിശാലമായ സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് പ്രോഗ്രാം അരങ്ങേറിയത്. റോക്കറ്റ് ഏകദേശം 400 അടി ഉയർന്ന് സുരക്ഷിതമായി തിരിച്ചിറങ്ങി. റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ചുള്ള തത്സമയ പ്രദർശനം വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായി മാറി. ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രാവീണ്യം തെളിയിച്ച സ്കൂളിലെ അധ്യാപകൻ മെഹബൂബ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന വെന്നിയൂർ ജി.എം.യു.പി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണിതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ഐ സലീം അഭിപ്രായപ്പെട്ടു . സ്കൂൾ പിടിഎ അംഗങ്ങളും പ്രോഗ്രാം കാണാൻ എത്തിച്ചേർന്നിരുന്നു . ...
error: Content is protected !!