കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എസ് സി. ജ്യോഗ്രഫി പരീക്ഷയിൽ മാറ്റം

കാലിക്കറ്റ് സർവകലാശാലയുടെ അഫിലയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ് സി. ജ്യോഗ്രഫി 2021 ഏപ്രിൽ പരീക്ഷകളിൽ ജനുവരി അഞ്ചിന്  നടത്താനിരുന്നത് 14-ലേക്ക് മാറ്റി. മറ്റു ദിവസത്തെ പരീക്ഷകളിൽ മാറ്റമില്ല.
*ഇ.എം.എസ്. ചെയര്‍ സെമിനാര്‍ 5-ന്*
‘ഇന്ത്യന്‍ രാഷ്ട്രീയം – ഐതിഹാസിക കര്‍ഷക സമരത്തിനുശേഷം’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ 5-ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. വൈകീട്ട് 3 മണിക്ക് ചെയര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അഖിലേന്ത്യാ കിസാന്‍ സഭാ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് വിഷയം അവതരിപ്പിക്കും. സിണ്ടിക്കേറ്റ് അംഗം പ്രൊഫ. എം.എം. നാരായണന്‍, സെനറ്റംഗം വിനോദ് എന്‍. നീക്കാമ്പുറത്ത്,  ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കു. 


ഗാന്ധിപഥ’ത്തിലേക്ക് ചിത്രകാരന്‍മാരെ ക്ഷണിക്കുന്നു
കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍, രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി ജനുവരി 31-ന് നൂറോളം ചിത്രകാരന്‍മാരെ അണിനിരത്തിക്കൊണ്ട് ഗാന്ധിജിയുടെ ജീവിതയാത്ര ഒറ്റകാന്‍വാസില്‍ ചിത്രീകരിക്കുന്നു. ‘ഗാന്ധിപഥം’ എന്ന പേരില്‍ സര്‍വകലാശാലാ കാമ്പസിലാണ് പരിപാടി. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ചിത്രകാരന്‍മാര്‍ ഗാന്ധിജിയുടെ ഏതെങ്കിലും ജീവിത മുഹൂര്‍ത്തത്തെ ആസ്പദമാക്കി വരച്ചിട്ടുള്ള ചിത്രം സഹിതം 9-ന് മുമ്പായി 9447336160 എന്ന വാട്‌സാപ്പ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.  


*എം.പി.എഡ്., ബി.പി.എഡ്. പ്രവേശനം*
കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്. പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ((admission.uoc.ac.in)) പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി. വിഭാഗക്കാര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്റേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് സഹിതം 4, 5, 6 തീയതികളിലായി പ്രവേശനം നേടേണ്ടതാണ്. ക്ലാസുകള്‍ 6-ന് തുടങ്ങും. ഫോണ്‍ 0494 2407016, 7017   


*എം.എ. ഫംഗ്ഷണല്‍ ഹിന്ദി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ എം.എ. ഫംഗ്ഷണല്‍ ഹിന്ദിക്ക്  എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ 6-ന് രാവിലെ 10 മണിക്ക് ഹിന്ദി പഠനവകുപ്പില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. സംവരണ വിഭാഗങ്ങളില്‍ യോഗ്യരായ അപേക്ഷകരുടെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതാണ്. ക്യാപ് ഐ.ഡി. രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അവസരമുണ്ട്. ഫോണ്‍ 0494 2407392.  


ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
1995-നോ ശേഷമോ കോഴ്‌സ് പൂര്‍ത്തിയാക്കി 1, 2 വര്‍ഷ ബിരുദ കോഴ്‌സുകളുടെ പാര്‍ട്ട്-1, 2 വിഷയങ്ങളില്‍ എല്ലാ അവസരവും കഴിഞ്ഞവര്‍ക്കായി നടത്തുന്ന സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ള നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ഫെബ്രുവരി 6-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഫീസും മറ്റ് വിവരങ്ങളും വെബ്‌സൈറ്റില്‍.


*പരീക്ഷ*
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 5-ന് തുടങ്ങും.  


*പുനര്‍മൂല്യനിര്‍ണയ ഫലം*


ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എ. എ.എഫ്.യു., ബി.വി.സി., ബി.എഫ്.ടി. നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. 


*ഹാള്‍ടിക്കറ്റ് വിതരണം*
ജനുവരി 5-ന് തുടങ്ങുന്ന അദീബ്-ഇ-ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യും.  


*കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക*
ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പട്ടികയിലുള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷക്ക് നേരിട്ട് അപേക്ഷിക്കണം.

error: Content is protected !!