നന്നമ്പ്ര,: മുപ്പത്തിഅഞ്ചാമത് താനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂളിൽ അരങ്ങുണർന്നു. ഇനി നാലു നാൾ കലയുടെ വർണ്ണ ദിനങ്ങൾ. കലോത്സവത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ നർവഹിച്ചു. ഗായികയും ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ തീർത്ഥ സത്യൻ മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി വൈസ് ചെയർമാൻ മൊയ്തീൻ കുട്ടി പച്ചായി ആദ്ധ്യക്ഷ്യം വഹിച്ചു. സ്കൂൾ മാനേജർ പി. മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. താനൂർ എ ഇ ഒ മാരായ പി വി ശ്രീജ , ടി.എസ് സുമ , ബി പി സി കുഞ്ഞികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ബിജു അബ്രഹാം, പ്രധാനാധ്യാപകൻ എൻ. സി ചാക്കോ , എച്ച് എം ഫോറം കൺവീനർ ബിജു പ്രസാദ്, മാനേജ്മെൻ്റ് അസോസിയേഷൻ താനൂർ ഉപജില്ല സെക്രട്ടറി ഇസ്മായിൽ പൂഴിക്കൽ, എൻ വി മുസ്തഫ , നിലാവർണിസ, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ റസാഖ് തെക്കയിൽ , റഹീം കുണ്ടൂർ , കെ സി സജിത്ത് , സിദ്ധീഖ് കെ മൂന്നിയൂർ , കെ. മധുസൂദനൻ , അബ്ദുൾ വഹാബ്, കെ.പി അനിൽ കുമാർ, എം.എ. റഫീഖ് എന്നിവർ പ്രസംഗിച്ചു . രാവിലെ 9 30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി.വി ശ്രീജ, ടി എസ് സുമ എന്നിവർ പതാക ഉയർത്തി. മീഡിയ പബ്ലിസിറ്റി പുറത്തിറക്കിയ കലയൊലി സപ്ലിമെൻ്റ് ഗായിക തീർത്ഥ സത്യൻ പ്രകാശനം ചെയ്തു. എട്ടാം തിയ്യതി രാത്രിയോടെ കലോൽസവം സമാപിക്കും.