Thursday, November 13

മുത്തശ്ശിക്കൊപ്പം ഒരുമിച്ചുകിടന്നപ്പോള്‍ പാമ്പു കടിയേറ്റു ; മുത്തശ്ശി ചികിത്സയില്‍, കടിയേറ്റത് അറിയാതിരുന്ന 8 വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് : മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകള്‍ അസ്ബിയ ഫാത്തിമ ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം.

ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീണു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്.

error: Content is protected !!