തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ നിഖാബ് വിലക്കിയതിനെ ചൊല്ലി വിവാദം

തിരൂരങ്ങാടി : പി.എസ്.എം.ഒ കോളജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്കിയതിനെ ചൊല്ലി വിവാദം. മുഖം മുഴുവൻ മൂടി കണ്ണ് മാത്രം പുറത്ത് കാണുന്ന വസ്ത്രധാരണമാണ് നിഖാബ്. മുഖം കാണുന്ന വസ്ത്രധാരണ രീതിയാണ് ഹിജാബ്. എന്നാൽ പരീക്ഷ എഴുതാൻ വന്ന സമസ്തയുടെ വെളിമുക്കിലെ സ്ഥാപനത്തിലെ വിദ്യാർഥിനികൾക്ക് ഹിജാബ് വിലക്ക് എന്ന രീതിയിൽ സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാതം’ പത്രത്തിൽ ഹിജാബിന് വിലക്ക് എന്ന രീതിയിൽ വാർത്ത വന്നതോടെയാണ് വിവാദമായത്.

വെള്ളിയാഴ്ച വെളിമുക്ക് ക്രസന്റ് എസ്.എന്‍.ഇ.സി കാംപസിലെ 35 വിദ്യാര്‍ഥിനികള്‍ക്കാണ് പി.എസ്.എം.ഒ കോളജില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോള്‍ ദുരനഭവമുണ്ടായത്. ബി.എ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ സെമസ്റ്റര്‍ എഴുതാനായാണ് 35 വിദ്യാര്‍ഥിനികള്‍ പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പായി ഇന്‍വിജിലേറ്ററിന് മുമ്പില്‍ നിഖാബ് നീക്കി പരിശോധിച്ചതിന് ശേഷം ഇവര്‍ പരീക്ഷ ഹാളിലേക്ക് കയറി പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിന്‍സിപ്പല്‍ ഇവരെ വിളിച്ച് താക്കീത് നല്‍കുകയായിരുന്നു എന്നാണ് വിദ്യാർത്ഥി കൾ പറയുന്നത്.

പരീക്ഷക്ക് മുമ്പ് ഇന്‍വിജിലേറ്ററിന് മുമ്പില്‍ മുഖാവരണം നീക്കി പരിശോധിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞു. എന്നാല്‍ കോളജ് കാംപസിനകത്ത് മുഖാവരണം നീക്കിയതിന് ശേഷം മാത്രമെ പ്രവേശിക്കാവൂ എന്ന് പ്രിൻസിപ്പൽ കുട്ടികളോട് നിർദേശിച്ചു. വൈകുന്നേരം പരീക്ഷ കഴിഞ്ഞിറങ്ങുമ്പോഴാണ് പ്രിൻസിപ്പൽ കുട്ടികളെ കണ്ടത്. മുഖം മറച്ച് കണ്ണ് മാത്രം കാണുന്ന രീതിയിൽ നിഖാബ് ധരിച്ച് നാൽപതോളം കുട്ടികളെ കണ്ടപ്പോൾ , ഇത്തരത്തിൽ മുഖം മറച്ച് പരീക്ഷക്ക് വരരുതെന്നും കുട്ടികളെ തിരിച്ചറിയുന്ന തരത്തിൽ ആകണമെന്നും ഇത് കോളേജിലെ നിയമമാണെന്നും കുട്ടികളോട് പറഞ്ഞതായി പ്രിൻസിപ്പൽ ഡോ.കെ.അസീസ് പറഞ്ഞു. ഈ വിവരം സ്ഥാപനത്തിൽ അറിയിക്കാനും നിർദേശം നൽകി. ക്യാമ്പസിൽ വരുന്ന

വിദ്യാർഥികളെ തിരിച്ചറിയുന്ന തരത്തിൽ വസ്ത്രധാരണം നടത്തണമെന്നാണ് നിയമം എന്നു പ്രിൻസിപ്പൽ പറഞ്ഞു.

അതേസമയം ഹിജാബ് ധരിക്കുന്നത് വിലക്കി എന്ന തരത്തിലാണ് കുട്ടികളുടേതായി സമസ്ത പത്രത്തിൽ വാർത്ത നൽകിയിട്ടുള്ളത്. ഓണ്ലൈന് എഡിഷനിലാണ് വാർത്ത. ഹിജാബ് വിലാക്കിയതിനെതിരെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജ് അധികൃതര്‍ക്ക് പരാതി നല്‍കി. തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴിലാണ് പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജ് (പി.എസ്.എം.ഒ കോളജ്) പ്രവര്‍ത്തിക്കുന്നത്. ലീഗ്, സലഫി മാനേജ്‌മെന്റ് ആണ് പി എസ് എം ഒ കോളേജിന്റേത്. നിലവിൽ ലീഗും സമസ്തയും തർക്കത്തിൽ ഉള്ളതിനാൽ വസ്ത്ര ധാരണ വിലക്കും വിവാദമായിട്ടുണ്ട്. കെ പി എ മജീദ് പ്രെസിഡന്റും ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം കെ ബാവ സെക്രട്ടറി യും ആയ കമ്മിറ്റിയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാമും ഭാരവാഹിയാണ്.

error: Content is protected !!