തിരുരങ്ങാടി : പുതിയ വെന്നിയൂർ 33 കെ. വി സബ് സ്റ്റേഷന്റെ നിർമ്മാണ പ്രവൃത്തിയും, കൂരിയാട് 33 കെ. വി സബ് സ്റ്റേഷന്റെ ശേഷി കൂട്ടുന്ന പ്രവൃത്തിയും ദ്രുതഗതിയിൽ നടന്നു വരുന്നു. എടരിക്കോട് 110 കെ. വി സബ് സ്റ്റേഷനിൽ നിന്നും കൂരിയാട് 33 കെ. വി സബ് സ്റ്റേഷനിലേക്ക് ഉള്ള ഫീഡിംഗിനായി ഒറ്റ 33 കെ. വി സർക്യൂട്ടാണ് നിലവിലുള്ളത്. എന്നാൽ കൂരിയാട് സബ് സ്റ്റേഷന്റെ ശേഷി ഉയർത്തുന്നതിനും ഉടനെ കംപ്ലീഷൻ ചെയ്യുന്ന വെന്നിയൂർ 33 കെ. വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുമായി നിലവിലുള്ള എടരിക്കോട് – കൂരിയാട് 33 കെ. വിയുടെ സിംഗിൾ സർക്യൂട്ട് ലൈൻ ഡബിൾ സർക്യൂട്ടായി ഉയർത്തുന്ന പ്രവൃത്തി കൂടി പൂർത്തീകരിക്കേണ്ടതുണ്ട്.
വേനൽ കാലത്ത് അധിക ലോഡ് വരുന്നതിനാൽ പ്രതിസന്ധി നേരിടുന്നതിനാൽ സംഭരണ ശേഷി കൂട്ടുകയാണ് പ്രധാന ലക്ഷ്യം.
ജനങ്ങളുടെ വർധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റു ക
എന്ന ലക്ഷ്യത്തോടെയാണ്
വെന്നിയൂർ സബ്‌സ്റ്റേഷൻ നിർമ്മാണം
എടരിക്കോട് കൂരിയാട് 33കെ വി ലൈൻ ഇരട്ടിപ്പിക്കൽ
കൂരിയാട് സബ്‌സ്റ്റേഷൻ ശേഷി കൂട്ടൽ
എന്നീ പ്രവൃത്തികൾ നടക്കുന്നത്.
കൂരിയാട് 33kV സബ്‌സ്റ്റേഷനിലേക്ക് ഉള്ള ഒരേ ഒരു ലൈൻ ആണ് എടരിക്കോട് സബ്‌സ്റ്റേഷനിൽ നിന്നും ഉള്ളത്. ഇതാണ് ഇരട്ടിപ്പിക്കുന്നത്.
നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ലൈനിലെ 33 കെ. വി പോസ്റ്റുകളിലൂടെ തന്നെയാണ് മൂന്നു പുതിയ കമ്പികൾ കൂടി വലിച്ച് രണ്ടാമത്തെ 33 കെ. വി സർക്യൂട്ട് എടരിക്കോട് നിന്നും കൂരിയാട് സബ് സ്റ്റേഷനിലേക്ക് എത്തിക്കേണ്ടത്. അധികമായി വലിക്കുന്ന ഈ സർക്യൂട്ടിൽ നിന്ന് ടാപ്പ് ചെയ്തുകൊണ്ടാണ് വെന്നിയൂർ സബ് സ്റ്റേഷനിലേക്ക് ഭൂഗർഭ കേബിൾ വഴി 33 കെ. വി വൈദ്യുതി എത്തിക്കുക.
കൂരിയാട് സബ് സ്റ്റേഷനിലേക്ക് നിലവിലുള്ള 33 കെ. വി ലൈനിൽ 17.12.2024 മുതൽ 7 ദിവസത്തേക്ക് ഈ പ്രവൃത്തി നടക്കുന്നതിനാൽ ആ ദിവസങ്ങളിൽ കൂരിയാട് സബ് സ്റ്റേഷനിലേക്കുള്ള 33 കെ. വി ലൈൻ ഓഫ് ചെയ്യേണ്ടതുണ്ട്. ലൈൻ ഓഫ് ചെയ്യാതെ പൂർത്തീകരിക്കാവുന്ന പ്രവൃത്തികൾ പരമാവധി ചെയ്തു കഴിഞ്ഞിട്ടുണ്ട്.
അതു കൊണ്ട് കൂരിയാട് 33 കെ. വി സബ് സ്റ്റേഷനിൽ നിന്നുള്ള 11 കെ. വി ഫീഡറുകളുടെ ഏതാനും ഭാഗങ്ങളിൽ ഈ ദിവസങ്ങളിൽ വൈദ്യുതി തടസ്സം അനുഭവപ്പെടും. കിഴിശ്ശേരി, പരപ്പനങ്ങാടി സബ് സ്റ്റേഷനുകളിൽ നിന്നും ഉള്ള നിലവിലുള്ള 11 കെ. വി ഫീഡറുകൾ
പരമാവധി ബാക്ക് ഫീഡിംഗ് ചെയ്യും എങ്കിലും മുഴുവൻ പ്രദേശങ്ങളിലേക്കും ഒരേ സമയം- വൈദ്യുതി എത്തിക്കാൻ കഴിയില്ല.വേങ്ങര, കുന്നുംപുറം ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിലാണ് കൂടുതൽ വൈദ്യുതി തടസ്സം അനുഭവപ്പെടുക എന്നും, ഉപഭോക്താക്കൾ സഹകരിക്കണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുന്നു.