കക്കാട് കാർ വയലിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: കക്കാട് – ചെറുമുക്ക് റോഡിൽ കുന്നുമ്മൽ പാടത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്. ചെറുമുക്ക് എടക്കണ്ടതിൽ സിദ്ധീഖ് (58), ചെറുമുക്ക് പങ്ങിണിക്കാട് അലവിയുടെ മകൻ കാസിം (43), പുത്തൂർ മണിപറമ്പൻ ബീരാൻ കുട്ടി (64) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കാണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!