Wednesday, April 15

Tag: Cherumukk

ചെറുമുക്ക് കൊയപ്പയിൽ കമ്മുക്കുട്ടി അന്തരിച്ചു
Obituary

ചെറുമുക്ക് കൊയപ്പയിൽ കമ്മുക്കുട്ടി അന്തരിച്ചു

തിരൂരങ്ങാടി: ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി കൊയപ്പയിൽ കമ്മുകുട്ടി ( 80) നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് ( ശനി) രാവിലെ 9 മണിക്ക് ചെറുമുക്ക് മഹല്ല് ജുമാമസ്ജിൽ. ഭാര്യ : പുനക്കൽ പാത്തുട്ടി. മക്കൾ : സത്താർ, ഇസ്മായിൽ, മുഹമ്മദ്, മുസ്തഫ, ഷഹീദ. മരുക്കൾ : അഷറഫ്, നസീമ, ഫാത്തിമ, സീനത്ത്, ഹാജറ.
Obituary

ഉംറ നിർവഹിക്കാൻ പോയ ചെറുമുക്ക് സ്വദേശിനി മദീനയിൽ മരിച്ചു

നന്നമ്പ്ര : ഉംറ നിർവഹിക്കാൻ പോയ ചെറുമുക്ക് ജീലാനി നഗറിലെ പരേതനായ വളപ്പിൽഅലവി കുട്ടി എന്നവരുടെ ഭാര്യ ആങ്ങാട്ട് ആയിഷ കുട്ടി ( 73 ] മദീനയിൽ വെച്ച് മരണപെട്ടു. കഴിഞ്ഞ ജനുവരി പതിനഞ്ചാം തിയതിയാണ് കോട്ടക്കൽ അൽഹിന്ദ് ഗ്രുപ്പിൽ ഉംറ നിർവഹിക്കാൻ പോയത്. ഉംറ കഴിഞ്ഞു മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്ആയിഷ കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. മദീനയിലെ ഹയാത്ത് ആശുപത്രിയിൽ ബന്ധുക്കളുടെയും കെ എം സി സി പ്രാവർത്തകാരുടെയും കീഴിൽ ഇരുപത്തിയേഴ് ദിവസം ആയിഷ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്നലെ മഗ്‌രിബ് സമയം ആശുപത്രിയിൽ വെച്ച് മരണപെട്ടു. മക്കൾ: :ഇസ്മായിൽ, ഇസ്ഹാഖ്, സുലൈഖ, സഫിയ, സീനത്ത്, ഖദീജ, ശരീഫ, ആരിഫ, മാരിയ, നൗസിദ. മരുമക്കൾ : അബൂബക്കർ, അബ്ദുൽ സലാം, മുജീബ്, മുജീബ്, അബ്ദുറഹീം, ഇസ്മായിൽ, അലി, ജാബിർ, സൗദാബി, ഹുസ് നാബിറ. ഖബറടക്കം മദീനയിൽ വെച്ച് നടക്കുമെന്ന് ബന്ധുകൾ അറിയിച്ചു ....
Crime

ചെറുമുക്കിൽ ലഹരിക്കേസ് പ്രതിയുടെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം

തിരൂരങ്ങാടി : പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരിമരുന്ന് കേസിലെ പ്രതിയുടെ നേതൃത്വത്തിൽ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം, ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എക്സൈസ്സ്പെഷൽ സ്ക്വാഡ് പ്രിവൻ്റവ് ഓഫിസർ പി.പ്രഭാകരൻ (52), സിവിൽ എക്സൈസ് ഓഫിസർ വിപിൻ (35) എന്നിവർക്കാണ് പരുക്ക്. സംഭവത്തിൽ മുൻപ് മെത്താഫിറ്റമിനുമായി പിടിയിലായിരുന്ന ചെറുമുക്ക് സ്വദേശി പി.സഹൽ ഇബ്നു അബ്ദു‌ല്ല ഉൾപ്പെടെ കണ്ടാലറിയാവുന്ന 3 പേർക്കുമെതിരെ താനൂർ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ആണ് സംഭവം. എക്സൈസ് ഉദ്യോഗസ്‌ഥർ മഫലടിയിൽ സ്‌കൂട്ടറിൽ പരിശോധനയ്ക്കായി വന്നതായിരുന്നു. ഇവരെ കണ്ട സഹൽ, മറ്റു രണ്ടു പേർ ഇരുന്നിരുന്ന കാറിലേക്ക് കയറി, അവർ എക്സൈസ് ഉദ്യോഗസ്‌ഥരാണെന്നും കാർ പിറകോട്ട് എടുക്ക് എന്നും പറഞ്ഞതിനെ തുടർന്ന് രണ്ടാമത്തെയാൾ കാർ ചിറകിലേക്ക് എടുത്ത് എക്സൈസ് ഉദ്യോഗസ്‌ഥരുടെ സ്‌കൂട്ടറിൽ ഇടിപ്പിക്കുകയായിരുന്നു എന്ന് എക്സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ...
Information

ചെറുമുക്ക് വെഞ്ചാലി – തണ്ണീർ തടങ്ങളിൽ പക്ഷി സർവേയിൽ കണ്ടെത്തിയത് 72 ഇനം പക്ഷികളെ

. തിരൂരങ്ങാടി: ദേശീയ പക്ഷി ദിനത്തോടനുബന്ധിച്ച് ചെറുമുക്ക് - വെഞ്ചാലി തണ്ണീർ തടങ്ങളിൽ നടത്തിയ ഏഷ്യൻ വാട്ടർബേർഡ് സെൻസസിൽ 72 ഇനം പക്ഷികളെ കണ്ടെത്തി. തുടർച്ചയായ അഞ്ചാമത്തെ വർഷമാണ് ചെറുമുക്ക് - വെഞ്ചാലി തണ്ണീർത്തടങ്ങളിൽ ഏഷ്യൻ വാട്ടർബേർഡ് സെൻസസ് നടത്തുന്നത്. കഴിഞ്ഞ വർഷം 69 ഇനം പക്ഷികളെ മാത്രമാണ് കണ്ടെത്തിയതെങ്കിലും അതിനു മുമ്പുള്ള സർവേകളിൽ 80 ലേറെ ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നു. പി എസ് എം ഒ കോളേജ് ഭൂമിത്രസേന ക്ലബ്ബിന്റെയും മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെയും മലപ്പുറം ബേഡേഴ്സിന്റെയും നേതൃത്വത്തിൽ നടത്തിയ സർവ്വേ പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വിജേഷ് വള്ളിക്കുന്ന് ഉൽഘാടനം ചെയ്തു. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ പ്രസിഡൻറ് വിപി കാദർ ഹാജി അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി മുസ്തഫ ചെറുമുക്ക് സ്വാഗതം പറഞ്ഞു. ഈ പി സൈദലവി, കെ വി ലത്തീഫ്,...
Local news

ചെറുമുക്ക് യൂത്ത് ഫെഡറേഷൻ ക്ലബ്ബ് ഓഫീസും മിനി ടർഫ് കോർട്ടും ഉദ്‌ഘാടനം ചെയ്തു

നന്നമ്പ്ര : ചെറുമുക്കിൽ പ്രമുഖ യുവജന സന്നദ്ധ സാംസ്കാരിക സംഘടനയായ യൂത്ത് ഫെഡറേഷൻ ക്ലബ്ബിന്റെ നവീകരിച്ച ക്ലബ്ബ്‌ ഓഫീസും മിനി ടർഫ് കോർട്ടും ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദു രഹിമാൻ ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ ക്ലബ്ബ്‌ പ്രസിഡന്റ്‌ പി പി ജാഫർ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി മൂസക്കുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ സി. ബാപ്പുട്ടിനന്നമ്പ്ര പഞ്ചായത്ത് മെമ്പർമാരായ സി.എം. ബാലൻ, എ കെ. സൗദ മരക്കാരുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അരുൺ ഗോപി, ഷാഫി പൂക്കയിൽ, ഷാഫി ചെറിയേരി, പച്ചായി ബാവ, മരക്കാരുട്ടി എ കെ, വി പി. കാദർ ഹാജി, സിപി റസാക്ക് എന്നിവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി സഫ്‌വാൻ കെ വി സ്വാഗതവും നജീബ് കീഴുവീട്ടിൽ നന്ദിയും പറഞ്ഞു...
Crime

ലഹരിയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ

തിരൂരങ്ങാടി : മെത്ത ഫിറ്റ്നുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി കെ പി സഹൽ ഇബിനു അബ്ദുല്ല (29) യാണ് 0 5.21 ഗ്രാം മെത്താം ഫിറ്റ് മീനുമായി പിടികൂടിയത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ പി എം അഖിൽ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. ആസിഫ് ഇക്ബാൽ, പ്രിവന്റ് ഓഫീസർ ഗ്രേഡ് പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വിനീത്, എം വിപിൻ , വനിത എക്സൈസ് ഓഫീസർ വിരൂപിക, എക്സൈസ് ഡ്രൈവർ എം മുഹമ്മദ് നിസാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്...
Politics

മലപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗിന് ആദ്യ വനിതാ പ്രസിഡന്റ്; എ.കെ. സൗദ മരക്കാരുട്ടി ചരിത്രം രചിച്ചു

തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റായി എ.കെ. സൗദ മരക്കാരുട്ടി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയിൽ വനിതാ പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയാണ് സൗദ. സംസ്ഥാനത്ത് ഇതിന് മുമ്പ് രണ്ട് ശാഖകളിൽ മാത്രമാണ് വനിതകൾ യൂത്ത് ലീഗിന്റെ പ്രസിഡന്റുമാരായിട്ടുള്ളത്, ഇത് സൗദയുടെ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. നന്നമ്പ്രയിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ എ.കെ. സൗദ മരക്കാരുട്ടി, ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അംഗമാണ്. കർഷക സംഘം നേതാവായ എ കെ മരക്കാരുട്ടിയുടെ ഭാര്യയാണ്....
Accident

ചെറുമുക്ക് സ്വദേശി സമൂസക്കുളത്തിൽ മുങ്ങി മരിച്ചു

തിരൂരങ്ങാടി : യുവാവ് കരുമ്പിൽ സമൂസ കുളത്തിൽ മുങ്ങി മരിച്ചു. ചെറുമുക്ക് സ്വദേശി അമരേരി മുഹമ്മദ്- റജീന എന്നിവരുടെ മകൻ സാദിഖ് അലി (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയതായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ. കബറടക്കം ഇന്ന് ചെറുമുക്ക് പള്ളിയിൽ നിരവധി പേര് കുളിക്കാൻ വരുന്ന സ്ഥലമാണ് കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ സമൂസ കുളം....
Gulf

ചെറുമുക്ക് സ്വദേശി ജിദ്ധയിൽ മരിച്ചു

ജിദ്ധ : ചെറുമുക്ക് സ്വദേശി ജിദ്ധയിൽ മരിച്ചു. മഹാജർ സനയിൽ ജോലി ചെയ്യുന്ന തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗറിൽ താമസിക്കുന്ന കൂളത്ത് പരേതനായ അലവിക്കുട്ടി ഹാജിയുടെ മകൻ മഖ്ബൂൽ (51) ആണ് മരിച്ചത്. മഹാജർ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു എന്നു സഹപ്രവർത്തകർ അറിയിച്ചു. ഭാര്യ :ആരിഫമക്കൾ: അബ്ദുൽ വാഹിദ്, മാജിദ, നഹ്ദ, ഹിദ. മരുമകൻ, സൽമാൻ ചെമ്മാട്. മയ്യിത്ത് ജിദ്ധയിൽ തന്നെ കബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു....
Crime

മാരക ലഹരിമരുന്നായ എം ഡി എം എ യുമായി ചെറുമുക്ക് സ്വദേശി പിടിയിൽ

വയനാട്: ലഹരിക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിലായി.ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ആണ് തിരൂരങ്ങാടി ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. കെ.എല്‍ 65 എല്‍ 8957 നമ്ബര്‍ ബൈക്കില്‍ ഗുണ്ടല്‍പെട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതി. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തിയത്.ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം...
Gulf

ഉന്നത വിജയം: മലയാളി വിദ്യാർഥിനിയെ യു എ ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു

ഷാർജ: ഉന്നത വിജയം നേടിയ മലയാളി വിദ്യാർഥിനിക്ക് ഗോൾഡൻ വിസ നൽകി ആദരം. ഷാർജ യുണിവേഴ്‌സിറ്റി വിദ്യാർഥിനി നന്നമ്പ്ര ചെറുമുക്കിൽ ഫാത്തിമ ഹന്ന അക്ബറിനാണ് പഠന മികവിനുള്ള അംഗീകാരമായി യു എ ഇ ഗോൾഡൻ വിസ സമ്മാനിച്ചത്. ബിഎസ്‌സി ഹോണേഴ്സ് ഇൻ അക്കൗണ്ടിങ് ആൻ്റ് ഫൈനാൻസ് വിഭാഗത്തിൽ 99.96 ശതമാനം മാർക്ക് നേടിയാണ് ഫാത്തിമ ഹന്ന വിജയിച്ചത്. സിജിപിഎ നാലിൽ 3.96 കരസ്ഥമാക്കി. ഷാർജ കെഎംസിസി മലപ്പുറം ജില്ലാ ട്രഷററും ജീവകാരുണ്യ പ്രവർത്തകനുമായ ചെറുമുക്ക് സ്വദേശി അക്ബർ വടക്കും പറമ്പിലിൻ്റേയും കൊടിഞ്ഞി അൽ അമീൻ നഗറിലെ പാട്ടശ്ശേരി ബുഷ്റയും മകളാണ്. ബാസിൽ കുറ്റിപ്പാലയാണ് ഭർത്താവ്....
Other

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണം; ചെറിയ കുട്ടി ഉൾപ്പെടെ 4 പേർക്ക് പരിക്ക്

നന്നമ്പ്ര : ചെറുമുക്ക് ജീലാനി നഗറിൽ തെരുവ് നായയുടെ അക്രമം. ചെറിയ കുട്ടി ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ചെറുമുക്ക് സ്വദേശി തണ്ടാശ്ശേരി അനൂപിൻ്റെ മകൾ അനുഗ്രഹ (മൂന്നര), തണ്ടാശ്ശേരി അനിൽകുമാറിൻ്റെ ഭാര്യ ഷീബ (42), പ്രമീള (36), തണ്ടാശ്ശേരി ശങ്കുണ്ണിയുടെ ഭാര്യ ശാന്ത (65) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവർക്ക് കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ നൽകി. വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം....
Accident

കക്കാട് കാർ വയലിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: കക്കാട് - ചെറുമുക്ക് റോഡിൽ കുന്നുമ്മൽ പാടത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്. ചെറുമുക്ക് എടക്കണ്ടതിൽ സിദ്ധീഖ് (58), ചെറുമുക്ക് പങ്ങിണിക്കാട് അലവിയുടെ മകൻ കാസിം (43), പുത്തൂർ മണിപറമ്പൻ ബീരാൻ കുട്ടി (64) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കാണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Sports

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ടമെഡൽ നേടി ചെറുമുക്കിലെ വിദ്യാർഥിനി നാടിന്റെ അഭിമാനമായി

നന്നമ്പ്ര : കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട മെഡൽ നേടിയ ആര്യ നാടിന്റെ അഭിമാന താരമായി. ചെറുമുക്ക് സ്വദേശിനിയായ ആര്യ ബേസ്ബോളിൽ സ്വർണവും, സോഫ്റ്റ് ബോളിൽ വെള്ളിയും നേടിയാണ് നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറിയത്. തെയ്യാലിങ്ങൽ എസ് എസ് എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൻ വിദ്യാർ ഥിനി യാണ്. ചെറുമുക്ക് സ്വദേശി തണ്ടാശേരി ഷാജിയുടെയും പ്രജിതയുടെയും മകളാണ് ആര്യ. ഇരട്ട മെഡൽ നേടിയ ആര്യയെ സേവാസമിതി ചെറുമുക്ക് പ്രവർത്തകർ മധുരം നൽകിയും ഉപഹാരം നൽകിയും അനുമോദിച്ചു....
Local news, Malappuram, Other

തിരൂരങ്ങാടിയില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു, കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളല്‍

തിരൂരങ്ങാടി : തിരൂരങ്ങാടി ചെറുമുക്കില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റിട്ടുണ്ട്. വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ തളര്‍ച്ച നേരിടുകയായിരുന്നു. പിന്നീടാണ് സൂര്യാഘാതമാണെന്ന് വ്യക്തമായത്....
Accident, Breaking news

ചെറുമുക്കിൽ ബൈക്ക് മതിലിൽ ഇടിച്ചു വേങ്ങര സ്വദേശിയായ 16 കാരൻ മരിച്ചു

തിരൂരങ്ങാടി : ചെറുമുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. വേങ്ങര ചേറൂർ സ്വദേശി പനക്കൽ അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് നാഷിഹ് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെറുമുക്ക് കുണ്ടൂർ റോഡിൽ റഹ്മത്ത് നഗറിൽ വെച്ചാണ് അപകടം. ഉമ്മയുടെ വീടായ ചെറുമുക്ക് എറപറമ്പൻ അബ്ദുറഹ്മാൻ ഹാജിയുടെ വീട്ടിലേക്ക് വന്നതായിരുന്നു. രാവിലെ അങ്ങാടിയിൽ പോയി വരുമ്പോഴാണ് അപകടം. ചേറൂർ പി പി ടി എം ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ പെട്ട ബൈക്ക്...
Accident

ജോലി കഴിഞ്ഞ് വരുന്നതിനിടെ പരിക്കേറ്റ ചെറുമുക്ക് സ്വദേശി മരിച്ചു

തിരുരങ്ങാടി :ജോലി കഴിഞ്ഞ് മടങ്ങുന്നതിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടിൽ സുലൈമാൻ സജിത ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് ( 22 ) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുനേരം അഞ്ചു മാണിക്ക് പുഴക്കാട്ടിരിയിൽ വെച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ എറപ്പറമ്പൻ അലിയുടെ മകൻ അഫ്‌ലഹ് [ 22 ] പരിക്കുകളോടെ ചികിത്സയിലാണ്. പോസ്മോർട്ടത്തിനു ശേഷം രാത്രി ഒമ്പതു മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് കബറടക്കം നടത്തും. സഹോദരങ്ങൾ : ഷഹാന .ഷെറിൻ ഫർഹ , ഷഹ്‌മ...
Accident

ചെറുമുക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കത്താഴം ഇറക്കത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പൂക്കിപ്പറമ്ബ് സ്വദേശി പട്ടത്തൊടി അബ്ദു റഹീമിന്റെ മകൻ റഹീസിന് (18) ആണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആണ് അപകടം. തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു...
Breaking news, Crime

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിപ്പരിക്കേല്പിച്ചു

തിരൂരങ്ങാടി : അമിതവേഗതയിൽ കാർ ഓടിച്ചത് ചോദ്യം ചെയ്തതിന് യുവാക്കളെ കത്തി കൊണ്ട് അക്രമിച്ചതായി പരാതി. 3 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 11.40 ന് ചെറുമുക്ക് ജീലാനി നഗറിൽ വെച്ചാണ് സംഭവം. ചെറുമുക്ക് ഉദ്യാന പാതക്ക് സമീപത്ത് അമിത വേഗതയിൽ കാർ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ട യുവാക്കൾ വണ്ടി നിർത്തിച്ച്, സമീപത്തെ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനാലും ഞായറാഴ്‌ച ആയതിനാലും കുട്ടികൾ ഉൾപ്പെടെ റോഡിലുണ്ടാ കുമെന്നും പതുക്കെ പോകണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ കാർ ഓടിച്ചയാളുടെ സഹോദരൻ തടത്തിൽ കരീമും മറ്റൊരാളും വണ്ടിയിൽ കത്തിയും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നു പരിക്കേറ്റവർ പറഞ്ഞു. കൂടി നിന്ന ആളുകൾക്ക് നേരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു. ചെറുമുക്ക് ജീലാനി നഗർ പങ്ങിണിക്കാടൻ അബ്ദു സമ ദിന്റെ മകൻ ഷാനിബ് 26), പറമ്പേരി ചെറീതിന്റെ മകൻ ഫായിസ് (3...
Information

യുവതിയുടെ സ്കൂട്ടർ മോഷണം പോയതായി പരാതി

ചെറുമുക്ക് സ്വദേശിയായ ഉള്ളാട്ട് സാബിറയുടെ സ്കൂട്ടർ ആണ് മോഷണം പോയത്.KL 65 P 1973 നമ്പർ സ്കൂട്ടി സ്കൂട്ടർ ആണ് മോഷണം പോയത്.കണ്ടുകിട്ടുന്നവർ 7558050951 നമ്പറിലോ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലോ 04942460331 അറിയിക്കുക
Accident

ചെറുമുക്കിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കത്താഴത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്. മമ്പുറം വി കെ പടിയിലെ കമ്പിളി മുഹമ്മദ് കോയയുടെ മകൻ സലാഹുദ്ദീൻ (22) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 നാണ് അപകടം. തിരൂരിലേക്ക് പോകുമ്പോഴാണ് അപകടം. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Information

ഫാമിലി ഇഫ്‌ത്താർ മീറ്റ് സംഘടിപ്പിച്ച് വിസ്‌മയ ക്ലബ് ചെറുമുക്ക്

തിരുരങ്ങാടി ; ചെറുമുക്ക് വിസ്‌മയ ക്ലബിൻ്റെ കീഴിൽ പതിമൂന്നാം മത് ഇഫ്ത്താർ മീറ്റ് സംഘടിച്ചു .കഴിഞ്ഞ പതിനേഴ് വർഷകാലമായി നാടിനൊപ്പം നാടിൻ്റെ ഹ്യദയ സ്‌പന്ദങ്ങളെ തൊട്ടറിഞ്ഞു കൊണ്ട് ചെറുമുക്ക് പ്രദേശത്തെ സാമുഹിക സാംസ്‌കാരിക കലാ കായിക ജീവകാരുണ്യ സേവന രംഗത്ത് നിറ സാന്നിദ്ധ്യമായ ചെറുമുക്ക് വിസ്മയാ കലാകായിക വേദിയുടെ നേത്വത്തത്തിൽ വിസ്‌മയ മിനി സ്റ്റേഡിയത്തിൽ വെച്ച് ആയിരത്തിലേറെ പേർക്ക് ചെറുമുക്കിലെയും സമീപ പ്രദേശത്തെയും രാഷ്ട്രീയ മതസാമൂഹിക സാംസ്‌കാരിക പ്രമുഖകർ , തിരുരങ്ങാടിയിലെ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ഇഫ്ത്താറിൽ പങ്കാളികളായി.ഈ വര്ഷം ക്ലബിൻ്റെ കീഴിലെ ഫാമിലികൾക്ക് ഇഫ്ത്താർ ഒരുക്കി മാതൃകായായത് . ക്ലബ് പ്രവർത്തകരായ പ്രസിഡണ്ട് നീലങ്ങത്ത് ഇർഷാദ് സെക്രട്ടറി.മുസ്‌തഫ ചെറുമുക്ക് അംഗങ്ങളായ . വി പി ഉസ്മാൻ .കണ്ണിയത്ത് മൊയ്‌ദീൻ .കെ റഫീഖ് .വി പി ഫൈസൽ .വി പി നവാസ് , എ കെ ജംസീർ .പി സി ഷറഫുദീൻ . വി പി ഷാലു .തുടങ്ങ...
Education

ചെറുമുക്ക് അൽബിർറ് പ്രീ സ്കൂൾ, അഡ്മിഷൻ ആരംഭിച്ചു

തിരൂരങ്ങാടി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ ഇനി ചെറുമുക്കിലും ആരംഭിച്ചു. ചെറുമുക്ക് ടൗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇഹ്സാസുൽ ഇസ്ലാം സംഘത്തിൻ്റെ കീഴിലുള്ള റൂഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ കെട്ടിടത്തിലാണ് പ്രീ സ്കൂൾ ആരംഭിക്കുന്നത്. ജൂണിൽ ആരംഭിക്കുന്ന ക്ലാസിനുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഡ്മിഷൻ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. അത്യാധുനിക സൗകര്യത്തോട് കൂടിയുള്ള ക്ലാസ്മുറികൾ, മികച്ച അധ്യാപികമാരുടെ ശിക്ഷണത്തിലുള്ള സ്നേഹ പരിചരണം, പ്ലേറൂം, ഖുർആൻ, ഹദീസ്, പ്രാർത്ഥനകൾ എന്നിയിൽ പ്രത്യേക പരിശീലനം, അറബിക്, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം, തുടങ്ങീ മലയാളമടക്കമുള്ള വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നതാണ് അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ....
Accident

ചെറുമുക്ക് സ്വദേശിയായ ബേക്കറിയുടമ കർണാടകയിൽ ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി : കർണാടകയിലെ ബേക്കറിയിൽ ചെറുമുക്ക് സ്വദേശി ഷോക്കേറ്റ് മരിച്ചു. സലാമത്ത് നഗർ സ്വദേശി വളപ്പിൽ കുഞ്ഞാലൻ (76) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3 കർണ്ണാടകയിലെ ഗുൽബർഗ ജില്ലയിലെ ഔറാദ് എന്ന സ്ഥലത്തെ ബേക്കറിയിൽ മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. നാൽപ്പത് വർഷത്തോളമായി കർണ്ണാടകയിൽ ബേക്കറി നടത്തി വരികയായിരുന്നു കുഞ്ഞാലൻ. ഗുൽബർഗ് ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു വന്നു. ഇന്ന് ചെറുമുക്ക് പള്ളിയിൽ ഖബറടക്കും. ഭാര്യ, പാത്തുമ്മു. മക്കൾ: മുനീർ, അക്ബർ, മുഹമ്മദലി, ഷാഫി, ജമീല. മരുമക്കൾ: മൈമൂന, സാജിദ, നസീബ, സഹോദരങ്ങൾ ; അലവി ഹാജി, ഹംസ, കുഞ്ഞീമ, മറിയാമു, സൈനബ .പരേതരായ മൊയ്‌ദീൻ കുട്ടി ,അഹമ്മദ്...
Crime

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്: 1162 ഗ്രാം സ്വർണവുമായി ചെറുമുക്ക് സ്വദേശി പിടിയിൽ

കരിപ്പൂർ : കരിപ്പൂർ എയർ പോർട്ടിൽ 1162 ഗ്രാം സ്വർണമിശ്രിതം പിടികൂടി.തുടർച്ചയായ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിലൂടെ ഡിസംബർ 30 നു പുലർച്ചെ ജിദ്ദയിൽ നിന്നുള്ള ഫ്ലൈറ്റ് നമ്പർ G9 454 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം ചെറുമുക്ക് സ്വദേശിയായ ജാഫർ സഹദ് ചോലഞ്ചേരി എന്ന വ്യക്ത്തിയിൽ നിന്നും 1162 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂൾ കസ്റ്റംസ് പിടികൂടി. ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെത്തിയത്. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും ആരംഭിച്ചു. സ്വർണക്കടത്തു തടയുന്നതിന്റെ ഭാഗമായി കസ്റ്റംസ് നിരീക്ഷണം ഊര്ജിതമാക്കിയിട്ടുണ്ട് ....
Other

ടൈപ്പോഗ്രഫി പോർട്രെയിറ്റിൽ കഴിവു തെളിയിച്ച് ചെറുമുക്ക് സ്വദേശിനി അഫ്ന

തിരൂരങ്ങാടി : ടൈപ്പോഗ്രഫി പോർട്രെയിറ്റിൽ മികവു തെളിയിച്ച് അഫ്ന ശ്രദ്ധേയയാകുന്നു. രാഷ്ട്രപിതാവിന്റെ നിസ്സഹകരണപ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം, ലോകമഹായുദ്ധം, ക്വിറ്റ് ഇന്ത്യാ സമരം,ചമ്പാരൻ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം, ഖേദ സമരം എന്നീ ഏഴ് സമരങ്ങളെ 50 മിനുട്ടിനുള്ളിൽ ഇരുന്നൂറ്റി ഇരുപത്തിരണ്ടു തവണ കയ്യെഴുത്തിൽ മനോഹരമായി ആവിഷ്ക്കരിച്ചാണ് ചെറുമുക്ക് സ്വദേശി കോഴിക്കാട്ടിൽ അബ്ദുൽ റഷീദ്, പി.അസ്മുന്നീസ ദമ്പതികളുടെ മകളും ബിരുദ വിദ്യാർഥിനിയുമായ കെ.കെ അഫ്ന (20) വരയുടെ പുതിയ മേഖലയിൽ ശ്രദ്ധേയയാവുന്നത്. ടൈപ്പോഗ്രഫിയിൽ ആദ്യമായാണ് പരീക്ഷണം നടത്തുന്നതെന്ന് അഫ്ന പറയുന്നു. കുണ്ടൂർ പി.എം.എസ്‌.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എ സോഷ്യോളജി അവസാന വർഷ വിദ്യാർത്ഥിയായ അഫ്ന ചിത്രകലാരംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. ഇബ്രാഹിം പറഞ്ഞു....
Other

നബിദിന റാലിക്ക് മുടങ്ങാതെ സ്വീകരണവുമായി രാജൻ

നന്നമ്പ്ര : പതിവ് തെറ്റിക്കാതെ ഈ വർഷവും നബിദിന റാലിക്ക് മധുരപാനീയവുമായി രാജനും കുടുംബവും. ചെറുമുക്കിലെ മുള മുക്കിൽ രാജനാണ് 12-ാം വർഷ വും നബിദിന റാലിക്ക് മധുരം നൽകിയത്. തെങ്ങുകയറ്റ തൊഴിലാളിയും കർഷകനുമായ രാജൻ, ചെറുമുക്ക് വെസ്റ്റിലെ ഇരുവിഭാഗം സുന്നി മദ്രസകളിലെ നബിദിന റാലികൾക്കും സ്വീകരണം നൽകാറുണ്ട്. ഇത് ഇത്തവണയും ആവർത്തിച്ചു.ബി https://youtu.be/4zYthbuXwsA വീഡിയോ കഴിഞ്ഞ ദിവസം നടന്ന മമ്പഉൽ മദ്രസയിലെ നബിദിന റാലിക്ക് മധുര പാനീയം നൽകി സ്വീകരണം നൽകി....
Other

സ്കൗട്ട് ആൻഡ് ഗൈഡ്‌സ് നിർമിച്ച സ്നേഹഭവനം വിദ്യാർത്ഥിനിക്ക് കൈമാറി

നന്നമ്പ്ര : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താനൂർ ലോക്കൽ അസോസിയേഷന്റെ കീഴിൽ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനിക്ക് വീട് നിർമിച്ചു നൽകി. ചെറുമുക്ക് വെസ്റ്റിൽ നിർമിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നിർവഹിച്ചു.താനൂർ എ.ഇ.ഒ എൻ എം ജാഫർ അധ്യക്ഷത വഹിച്ചു.നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി മൂസക്കുട്ടി,വാർഡ് മെമ്പർമാരായ സൗദ മരക്കാരുട്ടി അരീക്കാട്ട്, ബാലൻ സി എം, ധന ടീച്ചർ, ഭാരത് സ്കൗട്ട് ഭാരവാഹികളായവി വി എൻ നവാസ് മാസ്റ്റർ, സലോമി അഗസ്റ്റിൻ ടീച്ചർ , സുകുമാരൻ മാസ്റ്റർ, രാജമോഹൻ മാസ്റ്റർ , ശോഭന ദേവി ടീച്ചർ അൻവർ കള്ളിയത്ത്, ബിജു എബ്രഹാം മാസ്റ്റർ , എൻ സി ചാക്കോ മാസ്റ്റർ , നിഷ ടീച്ചർ, നവീൻ മാസ്റ്റർ, സമദ് മാസ്റ്റർകെ പി കെ തങ്ങൾ,സഫ്‌വാൻ കെ വി, മരക്കാരുട്ടി അരീക്കാട്ട്, ഷൗക്കത്ത് വി പി, നീലങ്ങത്ത് അബ്ദുസ്സലാം തുടങ്ങിയവർ പ്ര...
Local news

നാട്ടുകാരുടെ ഉറക്കം കെടുത്തിയ മുള്ളൻപന്നിയെ പിടികൂടി

ചെറുമുക്ക് : പ്രവാസി നഗറിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മുള്ളൻ പന്നി പിടിയിലായി. ഇന്ന് പുലർച്ചെ അരീക്കാട്ട് രായിൻ എന്നവരുടെ പറമ്പിൽ നിന്നാണ് മുള്ളൻപന്നിയെ പിടികൂടിയത്. പരപ്പനങ്ങാടി ട്രോമാ കെയർ വളണ്ടിയർമാരുടെ നേതൃത്വതിലാണ് പിടികൂടിയത്. പരിസര പ്രദേശങ്ങളിൽ ഏതാനും മാസങ്ങളായി പന്നിയെ കണ്ടു വന്നിരുന്നു. കൃഷി വിളകൾ നശിക്കുന്നത് കർഷകർക്ക് പ്രയാസമുണ്ടാക്കിയിരുന്നു....
Other

തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമം; യുവതിക്ക് പരിക്ക്

തിരൂരങ്ങാടി: ചെറുമുക്ക് ജീലാനി നഗറിൽ തെരുവ് നായയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതിക്ക് വീണു പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ മദ്‌റസയിൽ കൊണ്ടാക്കിയ ശേഷം തിരിച്ചു വരുമ്പോഴാണ് സംഭവം. തെക്കുഞ്ചേരി ജാഫറിന്റെ ഭാര്യ ശബ്ന (22) ആണ് പരിക്കേറ്റത്. അഞ്ചോളം നായ്ക്കൾ പിന്നാലെ ഓടിയപ്പോൾ രക്ഷപ്പെടാൻ മതിൽ എടുത്തു ചാടുകയായിരുന്നത്രെ. ഇതിനിടയിൽ വീണ് കയ്യിന് പരിക്കേറ്റു. വെന്നിയുർ ആശുപത്രിയിൽ ചികിത്സ നൽകി....
error: Content is protected !!