
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ ആണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നില്‍ ആദ്യം കെഎസ് ആര്‍ടിസി ബസാണിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മിനി ലോറി തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മാനന്തവാടി സ്വദേശിയായ ശ്രീധരന്‍, മാലോര്‍ സ്വദേശി ആയിഷാ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.