Sunday, August 17

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,
മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും.

ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്.
ഫുട്ബോൾ ഗ്രൗണ്ട്,  ഓപ്പൺ സ്റ്റേഡിയം,  ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ,   ഡ്രൈനേജ്, ടോയ്‌ലറ്റ്‌ തുടങ്ങിയവ ഉൾപ്പെട്ടതാണ് പദ്ധതി.
മാളിയേക്കൽ കൺസ്ട്രക്ഷൻസ്  കമ്പനിയാണ് നിർമാണത്തിന് കരാർ ഏറ്റെടുത്തിരിക്കുന്നത്.  8 മാസം   കൊണ്ട് നിർമാണം പൂർത്തിയാകും.
പത്ര സമ്മേളനത്തിൽ ചെയർമാൻ  KP മുഹമ്മദ് കുട്ടി,  C.P.  സുഹ്റാബി ( ഡെപ്യൂട്ടി ചെയർ പേഴ്സൺ തിരൂരങ്ങാടി നഗര സഭ ), സ്ഥിരം സമിതി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ,   PTA പ്രസിഡന്റ്  KT സക്കീർ, SMC ചെയർമാൻ  NM  അലി, പ്രിൻസിപ്പൽ  കെ. പ്രതാപ്, ഹെഡ് മിസ്ട്രസ്  പ്രസീത,   പച്ചായി മൊയ്‌തീൻ  കുട്ടി, N. മുഹമ്മദലി, ഇസ്മായിൽ, ഫാറൂഖ് പത്തൂർ എന്നിവർ പങ്കെടുത്തു .
error: Content is protected !!