ചെറിയ ചെറിയ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി മാറ്റുന്നതിലൂടെ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെടുന്നു: ജിഫ്രി തങ്ങൾ

അടിസ്ഥാന വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയായിരിക്കണം സംഘടനാ പ്രവര്‍ത്ത നങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആര്‍ജ്ജിച്ച ശക്തിയും അഭൂതപൂര്‍വ്വമായ വളര്‍ച്ചയും സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായതാണ്. ചെറിയ ചെറിയ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി മാറ്റുന്നതിലൂടെ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെടുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ സംഘടനക്കോ സമൂഹത്തിനോ ഒരു ഗുണവും ലഭിക്കുന്നില്ല. അത്തരം ചര്‍ച്ചകളില്‍ നിന്ന് സംഘടനാ പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതവും മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!