1.8 കിലോ കഞ്ചാവുമായി തെയ്യാലയിൽ 2 പേർ പിടിയിൽ

താനൂർ: തെയ്യാലയിൽ 1.8 കി. ഗ്രാം കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. താനൂർ തെയ്യാല -ഓമച്ചപ്പുഴ റോഡിൽ മോട്ടോർസൈക്കിളിൽ കടത്തിക്കൊണ്ടുവന്ന 1840ഗ്രാം കഞ്ചവാണ് പിടികൂടിയത്.
തെയ്യാല വെങ്ങാട്ടമ്പലം സ്വദേശിയായ കുണ്ടിൽ പരേക്കാട്ട് അബ്ദുറഹ്മാൻ മകൻ ഉസ്മാൻ കോറാട് പുൽപ്പറമ്പ് സ്വദേശി പെരൂളിൽ മുഹമ്മദ് കുട്ടി മകൻ മുഹമ്മദ് റാഷിദ് എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് നു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് താനൂർ ഡിവൈഎസ്പി പ്രമോദ് പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് താനൂർ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം, സബ് ഇൻസ്‌പെക്ടർ മാരായ സുജിത്ത്,പ്രമോദ്, എസ് സി പി ഒ മാരായ സുജിത്ത്, ഷമീർ, രാഗേഷ് സി പി ഒ മാരായ അനീഷ്, ഷിബു,ലിബിൻ , എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് കഞ്ചാവ് പിടികൂടിയത്.19-3 -2025 തിയ്യതി ബുധനാഴ്ച്ച രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

https://youtu.be/GoTu_Mv125s

https://youtu.be/GoTu_Mv125s
error: Content is protected !!