വേങ്ങര: കടലുണ്ടിപ്പുഴയുടെ അരിക് ഇടിയുന്നത് തടയാനുള്ള സംരക്ഷണഭിത്തി നിർമാണത്തിന് തുടക്കമായി.
ഇതോടെ വർഷങ്ങളായി പുഴയുടെ തീരത്ത് ഭീതിയോടെ കഴിയുന്ന മൂന്നു കുടുംബങ്ങൾക്കാണ് ആശ്വാസമാകുന്നത്.
വേങ്ങര മണ്ഡലത്തിലെ പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ താഴെത്തെ പുരയ്ക്കൽ ദിവാകരൻ, താഴെത്തെ പുരയ്ക്ക ൽ രാജൻ, താഴെത്തെ പുരയ്ക്കൽ വിശ്വനാഥൻ എന്നിവരുടെ വീടുകൾക്കാണ് സുരക്ഷയൊരുങ്ങുന്നത്.
മുകളിൽനിന്ന് ഒഴികിവരുന്ന പുഴ പെട്ടെന്ന് തിരയുന്ന ഭാഗത്ത് പുഴയരികിലായിട്ടാണ് ഇവരുടെ വീടുകൾ വീടു നിർമിക്കുമ്പോൾ പത്തു മീറ്ററോളം അകലെ ആയിരുന്നു പുഴ ഒഴുകിരുന്നത്.എന്നാൽ മണലെടുപ്പ് രൂക്ഷമായതോടെ പുഴയുടെ കര ഇടിയാൻ തുടങ്ങി.
ഓരോ വർഷവും കുറച്ചുഭാഗം വീതം ഇടിഞ്ഞ് മൂന്നുവർഷം മുമ്പ് ഇവരുടെ അടുക്കളമുറ്റത്തിൻ്റെ മതിൽ ഇടിഞ്ഞു വീണതോടെ കുടുംബങ്ങൾ ആശങ്കയിലായി.
അരികുഭിത്തി നിർമിക്കാൻ 24 ലക്ഷ്യം
രൂപയാണ് അനുവദിച്ചിട്ടുള്ളത്.
40 മീറ്റർ നീളത്തിൽ അഞ്ചുമീറ്റർ ഉയരത്തിലാണ് കരിങ്കല്ലു കൊണ്ട് ഭിത്തി നിർമിക്കുന്നത്.അടുത്ത മഴക്കാലത്ത് സ്വന്തം വീട്ടിൽ സമാധാനത്തോടെ കഴിയാമെന്ന ആശ്വാസത്തിലാണ് ഈ മൂന്നു കുടുംബങ്ങളും