റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി
എആര്‍ നഗര്‍ : പഞ്ചായത്തിലെ ടിപ്പു സുല്‍ത്താന്‍ റോഡ് ശോചനീയവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി പി ഐ എം എആര്‍ നഗര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി. ടിപ്പു സുല്‍ത്താന്‍ റോഡ് ശോചനീയവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കുക, റോഡ് പഞ്ചായത്ത് പിഡബ്ല്യൂഡിക്ക് കൈമാറാന്‍ നടപടി സ്വീകരിക്കുക, വികസന രംഗത്തെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക. തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
ടിപ്പു സുല്‍ത്താന്‍ റോഡ് വി കെ പടി മുതല്‍ ചെണ്ടപ്പുറായ വഴി യാറത്തുംപ്പടിയിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്. പരിപാടി കെപി സമീര്‍ ഉദ്ഘാടനം ചെയ്തു. സി പി സലീം അദ്ധ്യക്ഷത വഹിച്ചു. ഇ വാസു, ഇബ്രാഹിം മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. ടി മുജീബ് സ്വാഗതവും ഷിജിത്ത് മമ്പുറം നന്ദിയും പറഞ്ഞു
...