കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാമ്പത്തിക സഹായം

കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ രണ്ട് പേരെയും നഷ്ടമായ കുട്ടികള്‍ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നു. കേന്ദ്ര സര്‍ക്കാര്‍ പി.എം കെയര്‍ മുഖേന 10 ലക്ഷം രൂപയും  സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ഒറ്റ തവണ മൂന്ന് ലക്ഷം രൂപയും 18 വയസ് വരെ മാസം 2,000 രൂപയുമാണ്  ധനസഹായം നല്‍കുന്നത്. കോവിഡ് മൂലം രക്ഷിതാക്കള്‍ രണ്ടു പേരും മരണപെട്ടവര്‍ക്കും രക്ഷിതാക്കളില്‍ ഒരാള്‍ കോവിഡ് മൂലവും മറ്റൊരാള്‍ അല്ലാതയും മരണപ്പെട്ടവര്‍ക്കും ഈ സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ട്. അപേക്ഷയോടെയൊപ്പം ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച കോവിഡ് മരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൂടെ ഉള്ളടക്കം ചെയ്യണം. കോവിഡ് ബാധിക്കുകയും എന്നാല്‍ റിസള്‍ട്ട് നെഗറ്റീവായതിനു ശേഷം ഒരു മാസത്തിനകം കോവിഡാനന്തര അസുഖങ്ങള്‍ മൂലം മരണപെട്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. കുട്ടിയുടെയും മരണപ്പെട്ട രക്ഷിതാക്കളുടെയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പടെ മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 297 8888, 8281899469 എന്ന നമ്പറില്‍ ബന്ധപ്പെടാം.

error: Content is protected !!