നഗരസഭയിലെ ഫോൺ വിവാദം: സിപിഐ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

സി.പി.ഐ, എ.ഐ.വൈ.എഫ് സംയുക്താഭിമുഖ്യത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.

തിരൂരങ്ങാടി: നഗരസഭക്കകത്ത് വെച്ച് മുൻ കൗൺസിലറും സി.ഡി.എസ് മെമ്പറുമായ കെവി.മുംതാസിനെ കോൺഗ്രസിന്റെ നഗരസഭ കൗൺസിലർ അലി മോൻ തടത്തിൽ കയ്യേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ നടപടി സ്വീകരിക്കാതെ തിരൂരങ്ങാടി സി.ഐ എം.പി സന്ദീപ് കുമാർ പ്രതിയെ സംരക്ഷിക്കുന്നെന്നും എസ്.എച്ച്.ഒ അഴിമതിയും സ്വജന പക്ഷ പാതവും തുടരുകയാണെന്നു ആരോപിച്ചു എ.ഐ.വൈ.എഫ് – സി.പി.ഐ സംയുക്താഭിമുഖ്യത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്.

https://fb.watch/b7Eno3HTcN/

കഴിഞ്ഞ ദിവസം 4 മണിക്ക് അക്രമത്തിനിരയായ മുംതാസ് സ്റ്റേഷനിൽ എത്തിയ പരാതി പറഞ്ഞ സാഹചര്യത്തിൽ നിർബദ്ധ പൂർവ്വം അവിടെ ഉണ്ടായിരുന്ന പോലീസുകാർ പരാതി എഴുതി വാങ്ങിക്കുകയായിരുന്നത്രെ.
8 മണി പിന്നിട്ടിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പോലീസ് നടപടി ചോദ്യം ചെയ്തെത്തിയ സി.പി.ഐ നേതാക്കളും സി.ഐയും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തി മതിയായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യാമെന്ന ഉറപ്പിൽ മൊഴി നൽകിക്കൊണ്ടിരിക്കെ പാതിവഴിയിൽ വെച്ച് ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സി.ഐ സന്ദീപ് കുമാർ പ്രതിക്കനുകൂലമായ നിലപാട് സ്വീകരിക്കുകയാണുണ്ടായത്.

ഈ നിലപാട് ചോദ്യം ചെയ്ത സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളോട് ധിക്കാരപൂർവ്വവും അവഹേളന രൂപത്തിലുമാണ് സി.ഐ പെരുമാറിയത്.

പ്രതിഷേധം ശക്തമായപ്പോൾ ഏറെ വൈകി ദുർബല വകുപ്പുകൾ ചേർത്ത് പ്രതിയെ സംരക്ഷിക്കുന്ന തരത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മുഖം രക്ഷിക്കാനുള്ള നീക്കമാണ് നടത്തിയത്.

ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീ സുരക്ഷ നയത്തിന് വിരുദ്ധമായി തിരൂരങ്ങാടി സി.ഐ നടത്തിയ സ്ത്രീ വിരുദ്ധ നിലപാടിനെതിരെയും പ്രതിയെ സംരക്ഷിക്കുന്ന പോലീസ് നിലപാടിലും പ്രതിഷേധിച്ചാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

കാഥികനും സർവ്വധരണീയനുമായ സി.പി.എം ന്റെ മുതിർന്ന നേതാവ് കൃഷ്ണൻ കുട്ടിയെയും അക്രമിച്ച ഇതേ കൗൺസിലറെ സംരക്ഷിച്ച് നിർത്തുന്ന സമീപനമാണ് സി.ഐ സ്വീകരിച്ചത്. എന്നു ഇവർ ആരോപിച്ചു.

പ്രതിഷധ മാർച്ച് മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.സുലോജന ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ.മൊയ്തീൻ കോയ അധ്യക്ഷ്യം വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ, ജി.സുരേഷ് കുമാർ , ഗിരീഷ് തോട്ടത്തിൽ, എസ്.ആർ റെജി തോൾഡ്, അഡ്വ: അയ്യൂബ് ഖാൻ, കബീർ കഴിങ്ങിലപ്പടി എന്നിവർ പ്രസംഗിച്ചു.

കെ.സുജീഷ് കുമാർ, കൂർമത്ത് അബ്ദുറഹ്‌മാൻ, എ.വി സുലൈഖ,മണി.എ, മുസ്തഫ മാളിയേക്കൽ, കെ.പി ഹുസൈൻ, റഹീം കുട്ടശ്ശേരി, റസാഖ് പരപ്പനങ്ങാടി, സി.ടി മുസ്തഫ, ശിവ ശങ്കരൻ, സമീർ മേലേവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

നഗരസഭയിൽ നിന്ന് വീണുകിട്ടിയ ഫോൺ കൈവശം വെച്ചത് സംബന്ധിച്ച് മുൻ കൗണ്സിലർ കെ.വി. മുംതാസും യൂത്ത് കോൺഗ്രസ് നേതാവ് അലിമോൻ തടത്തിലും സംബന്ധിച്ചുണ്ടയ വാക്ക് തർക്കമാണ് സംഭവത്തിനു കാരണം.

error: Content is protected !!