തിരൂരങ്ങാടിക്ക് അഭിമാന നിമിഷം; സ്വരാജ് പുരസ്‌കാരം ഏറ്റുവാങ്ങി

മികച്ച  രണ്ടാമത്തെ നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ  സ്വരാജ് പുരസ്‌കാരം  തിരൂരങ്ങാടി നഗരസഭ  ഏറ്റുവാങ്ങി. തിരുവനന്തപുരത്ത്   നടന്ന പരിപാടിയിൽ  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും  നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി  പുരസ്‌കാരം ഏറ്റുവാങ്ങി.   15 ലക്ഷം രൂപയും പ്രത്യേക ട്രോഫിയുമാണ് സ്വരാജ് പുരസ്‌കാരം. ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടിയപ്പോള്‍ ആദ്യമായി സംസ്ഥാനതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് നഗരസഭയെന്ന് ചെയർമാൻ പറഞ്ഞു.
തദ്ദേശസ്വയം ഭരണവകുപ്പിന്റെ ഏകീകരണത്തിന്റെ ഭാഗമായി ആദ്യമായാണ് നഗരസഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.   ജനക്ഷേമത്തിലും വികസനത്തിലും ഊന്നി നഗരസഭ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. സ്വരാജ് പുരസ്കാരത്തുകയായ 15 ലക്ഷം രൂപ നഗരവികസനത്തിനു ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍,സി.പി ഇസ്മായില്‍,എം.സുജിനി, ഇ.പി ബാവ വഹീദ ചെമ്പ, യു.കെ മുസ്തഫ മാസ്റ്റർ, സെക്രട്ടറി ഇന്‍ചാര്‍ജ് ഇ ഭഗീരഥി, ഇ, നാസിം, സതീഷ്, പി.വി അരുൺകുമാർ, സജീഷ്, കൗൺസിലർമാർ എന്നിവരും പങ്കെടുത്തു.

error: Content is protected !!