ആക്രി ശേഖരിച്ചു വിറ്റ് ഡിവൈഎഫ്ഐ വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

ചേലേമ്പ്ര: ഡി വൈ എഫ് ഐ ചേലേമ്പ്ര ഈസ്റ്റ് – വെസ്റ്റ് മേഖലാ കമ്മറ്റികൾ സംയുക്തമായി വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു.

ആക്രി ശേഖരിച്ച് വിറ്റ് ലഭിച്ച തുകയും നാട്ടുകാർ നൽകിയ സംഭാവനയും ഉപയോഗിച്ചാണ് അകാലത്തിൽ മരണപെട്ട ഡി വൈ എഫ് ഐ നേതാവ് പി.സി.രാജേഷ് സ്മാരക ആംബുലൻസ് വാങ്ങിയത്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ. എ എ റഹീം ചേലൂപ്പാടത്ത് നടന്ന ചടങ്ങിൽ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ഈസ്റ്റ് മേഖല കമ്മറ്റി സെക്രട്ടറി മനാഫ് പൈങ്ങോട്ടൂർ അധ്യക്ഷനായി. സി പി എം ഏരിയ സെക്രട്ടറി എൻ പ്രമോദ് ദാസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ സി.രാജേഷ്, എൻ. രാജൻ, കെ.ശശീധരൻ ,പ്രഭാഷകൻ സി.ജംഷീദലി,ദേവകി അമ്മ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഉണ്ണി, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മറ്റിയംഗം അനൂപ് ചേലേമ്പ്ര സ്വാഗതവും വെസ്റ്റ് മേഖലാ സെക്രട്ടറി ജസീർ കുമ്മാളി നന്ദിയും പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!