സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ്

വിമർശനം നേരിട്ട പാണക്കാട്ടെ ആദ്യ നേതാവ്

പാണക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രഖ്യാപിച്ചു. ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ആണ് പ്രഖ്യാപിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുടെയും തങ്ങൾ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.  മുഹമ്മദ് ബഷീർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. 

സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദർ മൊയ്തീൻ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങൾക്ക് വേണമെന്നും അഭ്യർഥിച്ചു. പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങൾ ആയിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റുമാണു സാദിഖലി ശിഹാബ് തങ്ങൾ.

ഹൈദരലി തങ്ങൾ അസുഖമായി ചികിത്സയിൽ തുടർന്നപ്പോഴേ ലീഗ് പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നത് സാദിഖലി തങ്ങൾ ആയിരുന്നു. സാദിഖലി തങ്ങൾ തന്നെയായിരിക്കും പിൻഗാമി എന്ന് നേരത്തെ തന്നെ ധാരണയായ രീതിയിൽ ആയിരുന്നു. യൂത്ത് ലീഗിന്റെയും സമസ്തയുടെ വിദ്യാർത്ഥി സംഘടന എസ് കെ എസ് എസ് എഫിന്റെയും സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഏറെ പ്രശംസ നേടിയിരുന്നു. ഇരു സംഘടനകളെയും മികച്ച രീതിയിൽ നയിച്ചതിന്റെ അനുഭവ സംഭത്ത് പാർട്ടിക്ക് മുതൽ കൂട്ടാകുമെന്ന പ്രതീക്ഷയിലാണ്. തീരുമാനമെടുത്താൽ കർശനമായി നടപ്പാക്കുന്ന ആൾ എന്ന നിലയിൽ തങ്ങൾ പാര്ടിക്കാർക്കിടയിൽ സ്വീകാര്യനാണ്. കലാ സാംസ്കാരിക രംഗങ്ങളിലും താല്പര്യമുള്ള ഇദ്ദേഹം ദർശന ടി വി യുടെ ചെയർമാനും ആണ്.

അതേ സമയം, ഹാഗിയ സോഫിയ വിവാദത്തിലും എം എസ് എഫ് ഹരിത വിഷയത്തിലും വിമർശനം നേരിട്ടിരുന്നു.

കുടുംബ ചരിത്രം

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
പൂക്കോയതങ്ങളുടെ നാലാമത്തെ മകനായി 1964 മെയ് 25നാണ് ജനനം. പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെക്കപ്പെട്ട വേളയിലാണ് 2009 ഒക്ടബോര്‍ 10ന് മലപ്പുറം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. മുസ്്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗമാണ്. മുസ്്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ്, സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പദവികള്‍ വഹിച്ചു.
മാതാവ്: ഖദീജ ഇമ്പിച്ചി ബീവി
പട്ടിക്കാട് ജാമിഅ നൂരിയ ജനറല്‍ സെക്രട്ടറി
വളവന്നൂര്‍ ബാഫഖി യതീംഖാന പ്രസിഡണ്ട്
പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ വൈസ് പ്രസിഡണ്ട്
എരമംഗലം ദാറുസ്സലാമത്ത് ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട്
കാടഞ്ചേരി നൂറുല്‍ ഹുദാ ഇസ്ലാമിക് കോളേജ് പ്രസിഡണ്ട്
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്
സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗം
കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍
പെരുമണ്ണ പുത്തൂര്‍മഠം ജാമിഅ ബദരിയ്യ ഇസ്ലാമിയ്യ പ്രസിഡണ്ട്
പേരാമ്പ്ര ജബലുന്നൂര്‍ ഇസ്ലാമിക് കോളേജ് പ്രസിഡണ്ട്
കിഴിശ്ശേരി മുണ്ടംപറമ്പ് റീജിയണല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് (നാഷ്ണല്‍ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്) ചെയര്‍മാന്‍
കുടുംബം:
ഭാര്യ സയ്യിദത്ത് സുല്‍ഫത്ത്,
മക്കള്‍: സയ്യിദ് അസീലലി ശിഹാബ് തങ്ങള്‍, സയ്യിദ് ശഹീനലി ശിഹാബ് തങ്ങള്‍, സയ്യിദ് യാമിനലി ശിഹാബ് തങ്ങള്‍.

error: Content is protected !!