
വനിത ദിനത്തോടനുബന്ധിച്ചു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വച്ച് ഗർഭാശയ കാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സി.പി. സുഹറാബി ഉദ്ഘടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ നസീം മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ സിന്ധ്യ കാൻസർ സ്ക്രീനിംഗിന് നേതൃത്വം നൽകി. ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസ് സ്വാഗതവും നഴ്സിഗ് സൂപ്രണ്ട് സുമതി നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ അഹമ്മദ് കുട്ടി, കൗൺസിലർമാരായ സുരേഖ, സോന തുടങ്ങിയവരും ആശുപത്രി ജീവനക്കാരും ആശ വർക്കർമാരും പൊതുജനങ്ങളും പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത 40വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ നിന്നും 12പേരുടെ സാമ്പിളുകൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പരിശോധന നടത്താൻ വിട്ടു..


