Monday, September 21

കൊടിഞ്ഞി മഹല്ല് ഖാസിയായി സാദിഖലി ശിഹാബ് തങ്ങളെ തീരുമാനിച്ചു

കൊടിഞ്ഞി പള്ളി മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. ഖാസിയായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്നാണ് പുതിയ ഖാസിയായി സാദിഖലി തങ്ങളെ തീരുമാനിച്ചത്. മഹല്ല് കമ്മിറ്റിയുടെ തീരുമാനം പ്രസിഡന്റ് പി.സി.മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി പത്തൂർ മൊയ്‌ദീൻ ഹാജി എന്നിവർ സാദിഖലി തങ്ങളെ നേരിട്ട് എത്തി അറിയിച്ചു. തങ്ങൾ സ്വീകരിച്ചു. സ്ഥനാരോഹണം പിന്നീട് നടക്കുമെന്ന് നടക്കും.