സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെ കുടുംബശ്രീ തലത്തിൽ ഡിസംബർ 18 മുതൽ ആരംഭിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്ത്രീ ശക്തി കലാ ജാഥ ഇന്ന് കൊണ്ടോട്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. മലപ്പുറം ജില്ലാ കുടുംബശ്രീ മിഷൻ വനിതാ ദിനത്തിൽ പെരിന്തൽമണ്ണ ഇ എം എസ് സ്മാരക സ്‌ക്വയറിൽ വെച്ച് കലാജാഥയുടെ ഉത്ഘാടനം മുനിസിപ്പൽ വൈസ് ചെയര്പേഴ്സൻ നസീറ ഉത്ഘാടനം നിർവ്വഹിച്ചിരുന്നു.മാർച്ച് 8 ന് ആരംഭിച്ച് മാർച്ച് 20 വരെ ജില്ലയിലുടനീളം 40ൽ പരം കേന്ദ്രങ്ങളിൽ കുടുംബശ്രീ രംഗശ്രീ ടീം അവതരിപ്പിക്കുന്ന നാടകവും സംഗീത ശില്പവും ഉൾകൊള്ളിച്ചുള്ള പരിപാടികളാണ് കലാജാഥയിലുള്ളത്. കുടുബശ്രീയിലൂടെ സമൂഹത്തിലേക്ക് ഉയർന്നുവന്ന സ്ത്രീകളാണ് ഇതിൽ വേഷമിടുന്നത് എന്നുള്ളത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു.
കുടുംബശ്രീയുടെ സംഘധ്വനി രംഗശ്രീ നാടക ടീം അംഗങ്ങൾ ആണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
പ്രശസ്തരായ നാടക പ്രവർത്തകരുംസംവിധായകരും, കലാകാരൻമാരുമായ കരിവള്ളൂർ മുരളി, ശ്രീജ ആറങ്ങോട്ടുകാര, സുധി ദേവയാനി, റഫീഖ് മംഗലശ്ശേരി തുടങ്ങിയവരാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
പാടുക ജീവിത ഗാഥകൾ, പെൺവിമോചന കനവുത്സവം (സംഗീത ശില്പങ്ങൾ ), സദസ്സിൽ നിന്നു അരങ്ങിലേക്ക്, പെൺകാലം, ഇത് ഞാൻ തന്നെയാണ് (നാടകങ്ങൾ ) എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് കൊണ്ടോട്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിക്കും.
10 മണി കൊണ്ടോട്ടി മൊയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി,12.30 മുട്ടയൂർ എ. എം എൽ പി സ്കൂൾ പുളിക്കൽ,2.30 ചെലേമ്പ്ര, 4.30. കാരാട് Glp സ്കൂൾ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിക്കും. ജാഥ അംഗങ്ങൾ: കലാമണി, ടി. പി. പ്രമീള, ബിന്ദു, സുശീല, റംല ചേലേമ്പ്ര, ബേബിഗിരിജ, കല്യാണി, മായ, ശാലിനി,ശ്രീമതി, പ്രഭവതി,
ജാഥാ മാനേജർ. ജി. കൃഷ്ണ, ജാഥ ക്യാപ്റ്റൻ കലാമണി.