സിപിഎം നന്നമ്പ്ര ലോക്കൽ സമ്മേളനം സമാപിച്ചു. കെ.ഗോപാലൻ സെക്രട്ടറി.

സിപിഎം നന്നമ്പ്ര ലോക്കൽ സമ്മേളനം സമാപിച്ചു. ചെറുമുക്കിൽ നടന്ന സമ്മേളനം പാർട്ടി താനൂർ ഏരിയ സെക്രെട്ടറി പി.ശശി ഉദ്‌ഘാടനം ചെയ്തു. സെക്രെട്ടറി കെ.ബാലൻ റിപ്പോർട് അവതരിപ്പിച്ചു. വിവിധ വർഗ ബഹുജന സംഘടന പ്രതിനിധികൾ സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് കെ.പ്രഭാകരൻ പതാക ഉയർത്തി.

സമ്മേളനത്തിന് മുന്നോടിയായി വെള്ളിയാമ്പുറത്ത് നിന്ന് കൊടിമര ജാഥ നടത്തി.

പാർട്ടി ലോക്കൽ കമ്മിറ്റിയിലേക്ക് 12 അംഗങ്ങളെ തിരഞ്ഞെടുത്തു. സെക്രെട്ടറിയായി കെ. ഗോപാലനെയും തിരഞ്ഞെടുത്തു. കെ.ബാലൻ, കെ.ഗോപാലൻ, പി.ഹുസ്സൈൻ, ചന്ദ്രൻ, സി.ഷാഫി, പി.പി.ശാഹുൽ ഹമീദ്, ടി.ഫുവാദ്, കെ.പ്രസാദ്, കെ.രേണുക, പി.ജാഫർ, പി.കെ.സുബൈർ, പരമേശ്വരൻ എന്നിവരാണ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ.

CPI(M) നന്നമ്പ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സ:ഗോപാലനെ തിരഞ്ഞെടുത്തു

സിപിഐ(എം) പാർട്ടി യുടെ ലോക്കൽ കമ്മിറ്റി അംഗവും ദീര്ഘ കാലം വെള്ളിയാമ്പുറം പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് സഖാവ് ഗോപാലൻ.

മികച്ച സംഘടകനും പാർട്ടിയുടെ അടിത്തട്ടിൽ ഉള്ള പ്രവർത്തകരുമായുള്ള സഖാവിന്റെ ഇടപെടലുകളുംമാണ് ലോക്കൽ സെക്രട്ടറി പദവിയിൽ എത്താനുള്ള കാരണം. സംഘടക മികവ് കാണിച്ചത്തിന്റെ പേരിൽ പാർട്ടി ബാലസംഗത്തിന്റെയും നിരവധി വർഗ ബഹുജന സംഘടനകളുടെയും ചുമതല സഖാവിനെ ഏൽപ്പിച്ചിരുന്നു.

error: Content is protected !!