നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് രാജിവെച്ചു

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ പി.കെ.റൈഹാനത്ത് സ്ഥാനം രാജിവെച്ചു. ഇന്ന് വൈകുന്നേരം 4.45ന് പഞ്ചായത്ത് സെക്രട്ടറി ദേവേശി നാണ് രാജി നൽകിയത്. മുസ്ലിം ലീഗ് പാർട്ടി നിർദേശത്തെ തുടർന്നാണ് രാജി. 21 ആം വാർഡ് മെമ്പറായ റൈഹാനത്ത് ആദ്യമായാണ് മത്സരിക്കുന്നതും പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതും. പാർട്ടി മെമ്പര്മാര്ക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാന ചലനം. മറ്റു അംഗങ്ങളെ പരിഗണിക്കുന്നില്ല എന്നായിരുന്നു പരാതി. നിരവധി ചർച്ചകൾക്ക് ഒടുവിലാണ് രാജിയിൽ എത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റി രാജി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു. വാർഡ് കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്ന് അന്ന് രാജി വെച്ചില്ല. പിന്നീട് ഞായറാഴ്ച ജില്ലാ കമ്മിറ്റി തിങ്കളാഴ്ച 5 മണിക്കുള്ളിൽ രാജി വെച്ച് വിവരം മേൽകമ്മിറ്റിയെ അറിയിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് രാജി. 21 അംഗ ഭരണസമിതിയിൽ മുസ്ലിം ലീഗിന് 12, കോൺഗ്രസ് 5, വെൽഫെയർ പാർട്ടി 1, എൽ ഡി എഫ് 1, ബി ജെ പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില.

ഏറെ ചാരിതാർത്ഥ്യതോടെയാണ് പദവി യിൽ നിന്ന് ഇറങ്ങുന്നതെന്ന് റൈഹാനത്ത് പറഞ്ഞു. പഞ്ചായത്തിന്റെ സ്വപ്നമായിരുന്നു സമഗ്ര കുടിവെള്ള പദ്ധതി, പൊതു ശ്മശാനം, തട്ടത്തലം ലക്ഷംവീട് കോളനി സ്ഥലം അളന്നു തിട്ടപ്പെടുത്താൽ, തിരുത്തി ലക്ഷം വീട് കോളനി ഇരട്ട വീട് ഒറ്റ വീട് ആക്കൽ എന്നിവ നടപ്പാക്കാൻ കഴിഞ്ഞു. എല്ലാവരോടും നന്ദി അറിയിക്കുന്നു. തുടർന്നും സഹകരണം ഉണ്ടാകണമെന്നും ഇവർ അഭ്യർഥിച്ചു.

അതേ സമയം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പാർട്ടിക്ക് തലവേദനയാകും. 5 വനിതകൾ ഉണ്ട്. ഇതിൽ ആരെ തുരഞ്ഞെടുക്കും എന്നത് വെല്ലുവിളിയാകും.

error: Content is protected !!