പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനം വര്‍ധിച്ചു: വി.ഡി സതീശന്‍

തെന്നല: പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനം വര്‍ധിച്ചു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പൊലീസ് കള്ളക്കേസിനെ കോടതിയില്‍ നേരിടുന്നതിന് തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന രണ്ട് ദിന ബക്കറ്റ് പിരിവ് തെന്നലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പൊലീസിന് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തിനും ഏതിനും കേസെടുത്തും അക്രമിച്ചു പൊലീസ് ഫാസിസവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. പൊലീസിന് എന്തുമാകാമെന്ന തരത്തില്‍ ഭരണ കൂടം കയറൂരിവിട്ടിരിക്കയാണ്. ഇത് അംഗീകരിക്കില്ല. യു.ഡി.എഫ് പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കിയാല്‍ അതിനെ നേരിടുമെന്നും സതീശന്‍ പറഞ്ഞു. പ്രസിഡന്റ് പി അലി അക്ബര്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ്, മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, നാസര്‍ കെ തെന്നല, സി.കെ.എ റസാഖ്, ഷരീഫ് വടക്കയില്‍, മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ്, പി.ടി സലാഹു, പി.എം സാലിം, ഉസ്മാന്‍ കാച്ചടി, യു ഷാഫി, റിയാസ് തോട്ടുങ്ങല്‍, മുസ്തഫ കളത്തിങ്ങല്‍, അസീസ് ഉള്ളണം, പി.കെ സല്‍മാന്‍, ലീഗ് മോന്‍, സലീം മച്ചിങ്ങല്‍, പച്ചായി കുഞ്ഞാവ, അക്കര നാസര്‍, ഗഫൂര്‍ കുറ്റിപ്പാല, വി.പി ജൈസല്‍, എം.സി ജാഫര്‍ പ്രസംഗിച്ചു.

error: Content is protected !!