നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്നംഗ കുടുംബത്തിന് പരിക്ക്

Copy LinkWhatsAppFacebookTelegramMessengerShare

കുളപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് മൂന്നംഗ കുടുംബത്തിന് പരിക്ക്. കുളപ്പുറം- എയർപോർട്ട് റൂട്ടിൽ നിർത്തിയിട്ട കണ്ടയിനർ ലോറിയിൽ കാറിടിച്ചാണ് അപകടം. പാലക്കാട് പട്ടാമ്പി വെള്ളക്കൊഴൂർ വലിയകത്ത് നൗഷാദ് (39), ഭാര്യ സനിയ (31), മകൻ അബ്ദുൽ മുഹിസ് (3) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ നാല് മണിയോടെ ആണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!