ചെമ്മാട്ടെ പുതിയ ബസ് സ്റ്റാൻഡിന് ആർ ടി എ യുടെ അനുമതി, ഉദ്‌ഘാടനം ഉടൻ


ചെമ്മാട് നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരമായി ചെമ്മാട് പുതിയ ബസ്സ്റ്റാന്റിനു ആര്‍.ടി.എയുടെ അനുമതിയായി. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്.

ടൗണിലെ ഗതാഗത കുരുക്കിനു പരിഹാരമാകുന്നതാണ് പുതിയ ബസ്സ്റ്റാന്റ്. ബ്ലോക്ക് റോഡില്‍ സ്വകാര്യ ഉടമസ്ഥതിയിലുള്ള കൊണ്ടാണത്ത് ബസ്സ്റ്റാന്റില്‍ മതിയായ സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ടിഎ തീരുമാനം ഉടന്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കെ.പിഎ മജീദ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍ എന്നിവര്‍ മലപ്പുറത്ത് ജില്ലാ കലക്ടറെയും ആ.ര്‍.ടിഒയെയും കണ്ട് ആവശ്യപ്പെട്ടിരുന്നു. ഒന്നര വർഷത്തിലേറെയായി ആർ ടി എ യോഗം നടക്കാതിരുന്നതാണ് സ്റ്റാൻ്റിൻ്റെ അനുമതി വൈകാൻ ഇടയാക്കിയത്. രണ്ട് മാസം മുമ്പ് നടന്ന ആ.ര്‍ടി.എ യോഗത്തില്‍ ബസ്സ്റ്റാന്റ് അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. കലക്ടറുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന ആര്‍ടി.എ യോഗത്തില്‍ തിരൂരങ്ങാടി നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ബസ്സ്റ്റാന്റ് ഉടന്‍ തുറക്കേണ്ടതിന്റെ അനിവാര്യത വിശദമാക്കായിരുന്നു. മോട്ടോര്‍ വാഹനവകുപ്പും പൊതുമരാമത്ത് വിഭാഗവും പോലീസും ബസ്സ്റ്റാന്റില്‍ സംയുക്ത പരിശോധന നടത്തുകയും വിശദമായ റിപ്പോര്‍ട്ട് ആര്‍.ടി.എക്ക് കൈമാറുകയും ചെയ്തിരുന്നു. ഒരേ സമയം പത്ത് ബസ്സുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്, സ്റ്റാൻ്റിലേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനും വിശാല വഴികളുണ്ട്, നഗരസഭക്ക് ചെമ്മാട്ട് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സ്വകാര്യമേഖലയിൽ തയ്യാറുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചത് പ്രകാരമാണ് പുതിയ സ്റ്റാൻ്റിന് നഗരസഭ അനുമതി ആവശ്യപ്പെട്ടത്. കൊണ്ടാണത്ത് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബസ് സ്റ്റാൻ്റ് നിർമിച്ചിരിക്കുന്നത്. ബ്ലോക്ക് റോഡിന്റെ വീതി കുറവ് സംബന്ധിച്ച് ബസ് ഉടമകൾ പരാതി നൽകിയിരുന്നു. എന്നാൽ വൺവേ സമ്പ്രദായം കർശനമായി നടപ്പിലാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങുന്നടോടൊപ്പം ഗതാഗത പരിഷ്കരവും ഏർപ്പെടുത്തും. സ്റ്റാണ്ടിലേക്ക് കയറാനും ഇറങ്ങാനും വ്യത്യസ്ത വഴികളാണ്. അതിനനുസരിച്ച് വൺവെയിലും മാറ്റം വരുത്തും. മിനി സിവിൽ സ്റ്റേഷൻ റോഡ് വഴി സ്റ്റാണ്ടിലേക്ക് കയറി ബ്ലോക്ക് റോഡ് ജംഗ്ഷൻ വഴി ടൗണിലേക്ക് വരുന്ന രീതിയിലാകാനാണ് സാധ്യത.

ബസ് സ്റ്റാന്റ് ഉടന്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ട്രാഫി്ക് റഗുലേറ്ററി യോഗം ചേരുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ,പി മുഹമ്മദ്കുട്ടി അറിയിച്ചു.

error: Content is protected !!