തിരൂരങ്ങാടി : ദേശീയപാതയിൽ തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞു അപകടം. 80 പേർക്ക് പരിക്ക്. 47 പുരുഷന്മാർ, 12 സ്ത്രീകൾ, 21 കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാത്രി 11 ന് ആണ് അപകടം. കോഴിക്കോട് നിന്ന് എറണാകുളം പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ നിർമാണം നടക്കുന്ന റോഡിൽ ലെക്സോറ ബാറിന് സമീപം, തലപ്പാറ പാലം കഴിഞ്ഞുള്ള വളവിൽ ഇരു ഭാഗത്തേക്കും ഉള്ള സർവീസ് റോഡിനോട് ചേർന്നുള്ള വളവിലാണ് അപകടം. ബസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 ലേറെ യാത്രക്കാർ ഉണ്ടായിരുന്നു. ബസിനുള്ളിലും അടിയിലും പെട്ടവരെ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും രക്ഷാ പ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും 2 പേരെ കോട്ടക്കൽ ആശുപത്രിയിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പത്തനംതിട്ട സ്വദേശി ഇന്ദു ലേഖയെ കോഴിക്കോട് മെഡിക്കൽ കോളേജിലും കടുങ്ങാത്ത് കുണ്ട് സ്വദേശികളായ അൻസിയ, റഹ്മത്ത് എന്നിവരെ കോട്ടക്കൽ ആശുപത്രിയിലും മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവർ:
കക്കാട് സ്വദേശി ചെള്ളപ്പുറത്ത് വടക്കൻ മുഹമ്മദ് ഷാഹിൽ 19, മാതാവ് നസീമ 38,
സഹോദരി ഫൈറൂസ 22,
മുഹമ്മദ് ഫാസിൽ 15,
മുഹമ്മദ് ആദിൽ 9,
തിരൂരങ്ങാടി കരിപറമ്പ് സ്വദേശി മണ്ടാരി അയ്യൂബ് 45, ഭാര്യ:l റസിയ 38,
മക്കളായ അർഷാദ് 16, റാഷിദ് 21, റഹ്ന 5, റിഫാന 14, സഹോരദര പുത്രൻ റിൻഷാദ് 14,
കോട്ടക്കൽ സ്വദേശി പിലാത്തൊടൻ നാസർ 44, ആസാം സ്വദേശി നസർ 20, ഷഫീഉൽ ആലം, തിരൂരങ്ങാടി ടുഡേ. വേങ്ങര പറങ്ങോടത്ത് അബ്ദുൽ അസീസ് 52, കണ്ടക്ടർ ആലപ്പുഴ സ്വദേശി സുരേഷ്, ഡ്രൈവർ സഹീർ, കോട്ടയം ചാലിശേരി കിരൺ 25, തൃശൂർ ഷെറിൻ 23, പാലക്കാട് മംഗളം ഹരികുമാർ, ആലുവ പുരുഷോത്തമൻ പിള്ള 73, എറണാകുളം രാജി 23,
കോട്ടയം നാലു പുരയിൽ , ധോണ 25, പിതാവ്
മാത്തുക്കുട്ടി 60, വളാഞ്ചേരി
വെട്ടിച്ചിറ കക്കാംകുന്ന് ബഷീർ 45, ഭാര്യ ആയിഷ 42, മക്കളായ ഷഹനാസ് 26,
മുഹമ്മദ് അസ്‌ലം 12,
ഷഹനാസിൻ്റെ മകൾ സഹറ ഫാത്തിമ 7, ചാലക്കുടി ചെറക്കിൽ പുരയിടം പ്രസാദ് 58, തൃശൂർ സ്വദേശി പുത്തൻ കുളം രൻജിത്ത് 36
മകൻ വ്യാൻ 3, തിരൂരങ്ങാടി ടുഡേ. ചങ്ങര കുളം സ്വദേശികളായ പാരിക്കുന്നത്ത് വളപ്പിൽ ഹാഷിഫ് 21, വിരളി പുറത്ത്
സൈനബ 60, ആഷിഖ് 23, ഹൈഫ 18, സൻഹ 15, റഷീന 40, ഹാഷീം 13, ഫിസ 4, മിൻഹ 11
എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.