നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ അധ്യക്ഷനായി

നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിപ്രസിഡൻ്റായി ഷാഫിപൂക്കയിലിലെ നിയമിച്ചു. നിലവിലെ കോൺഗ്രസ് പ്രസിഡൻ്റ് എൻ.വി. മൂസക്കുട്ടി ലീവിൽ പ്രവേശിച്ചതിനെ തുടർന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ വി.എസ് ജോയി പുതിയ പ്രസിഡൻ്റായി ഷാഫി പൂക്കയിലിനെ നിയമിച്ചത്. പഴയ മണ്ഡലം പ്രസിഡൻ്റ് എൻ.വി മൂസക്കുട്ടി നിലവിൽ നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയിൽ വൈസ്പ്രസിഡൻ്റാണ്. ജില്ലാ കമ്മിറ്റി മണ്ഡലം പ്രസിഡൻ്റായി നിയമിച്ചതിൽ സന്തോഷം ഉണ്ടെന്നും എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ട്പോവും യു ഡി എഫ് ശക്തമാക്കുമെന്നും ഷാഫി പൂക്കയിൽ പറഞ്ഞു.

error: Content is protected !!