Tuesday, January 20

വടക്കേമണ്ണയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു പൊന്മള സ്വദേശി മരിച്ചു

മലപ്പുറം വടക്കേമണ്ണയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു മധ്യവയസ്‌കൻ മരിച്ചു. പൊന്മള സ്വദേശി സൈദലവി മണപ്പാട്ടിൽ ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 11മണിക്ക് ആണ് അപകടം. മറ്റൊരാളുടെ ബൈക്കിന് പിറകിൽ കയറി നാട്ടിലേക്ക് പോകുകയായിരുന്നു. വടക്കേമണ്ണയിൽ വെച്ച് ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു പിറകിൽ ഇരുന്ന സൈതലവി ക്ക് ഗുരുതരമായ പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകുന്നേരം 7മണിയോടെ മരണത്തിനു കീഴടങ്ങി. പ്രവാസം നിർത്തിയ ഇദ്ദേഹം പെയിന്റിങ്ങ് ജോലിക്കാരനായിരുന്നു.

error: Content is protected !!